Leading News Portal in Kerala

17 കാരിയെ പ്രണയം നടിച്ച് പലതവണ ലൈം​ഗിക പീഡനത്തിനിരയാക്കിയ മോഷ്ടാവ് പിടിയിൽ | Thief arrested for sexually abusing 17-year-old girl after pretending to be in love | Crime


Last Updated:

ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നു

News18
News18

പത്തനംതിട്ട: പ്രണയം നടിച്ച് 17 വയസ്സുകാരിയെ വീട്ടിൽ കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയ മോഷണക്കേസുകളിലെ സ്ഥിരം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി മടുക്കോലി സ്വദേശിയായ കെ.എം. മനുവിനെയാണ് (28) പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

പ്രണയം അഭിനയിച്ചാണ് മനു പെൺകുട്ടിയെ വലയിലാക്കിയത്. ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നു.

വീട്ടിൽ മുതിർന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് എരുമേലിയിൽ നിന്ന് പ്രതിയായ മനുവിനെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂർ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മനുവിനെതിരെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.