മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു | Muslim League decides to return the seat to Congress in Kottayam District Panchayat | Kerala
Last Updated:
മുന്നണിയിലെ രണ്ടു പാർട്ടികൾ ഓരോ സീറ്റ് തിരികെ നൽകുന്നതിനാൽ കോൺഗ്രസിന് 23 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ 16 സീറ്റ് മത്സരിക്കാൻ ലഭിക്കും
കോട്ടയം: വൈക്കത്ത് സ്ഥാനാർഥി ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പഞ്ചായത്തിൽ സീറ്റ് തിരിച്ചു നൽകാൻ മുസ്ലിം ലീഗ് തീരുമാനിച്ചു. വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകും. എന്നാൽ 2030 തദ്ദേശ തെരഞ്ഞെടുപ്പിൽ എരുമേലിയോ മുണ്ടക്കയമോ നൽകണം എന്ന് ഉപാധി വച്ചാണ് സീറ്റ് തിരികെ നൽകുന്നത്. ഇതോടെ കോൺഗ്രസ് 15 സീറ്റിലും, കേരള കോൺഗ്രസ് ജോസഫ് 8 സീറ്റിലും മത്സരിക്കാൻ ധാരണയായി.
എന്നാൽ ജോസഫ് ഗ്രൂപ്പിന് 7 സീറ്റ് മാത്രമാകും കിട്ടുക. സംവരണ സീറ്റായ വെള്ളൂർ കോൺഗ്രസിന് നൽകാൻ ചർച്ചയിൽ ധാരണയായി. സംവരണ സ്ഥാനാർത്ഥികൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റ് നൽകുന്നത്. തലനാട് സീറ്റിനായി അവസാനം വരെ ജോസഫ് ആവശ്യം ഉന്നയിച്ചെങ്കിലും കോൺഗ്രസ് വഴങ്ങിയിരുന്നില്ല. ഇടതുമുന്നണിയിൽ ജോസ് കെ മാണി വിഭാഗത്തിന് 9 സീറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ വാദം. അങ്ങനെ മുസ്ലിം ലീഗും ആകെ ലഭിച്ച വൈക്കം സീറ്റ് കോൺഗ്രസിന് മടക്കി നൽകുന്നതിനാൽ ജില്ലയിലെ 16 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കും.
Kottayam,Kerala
November 18, 2025 7:39 PM IST
മുസ്ലീം ലീഗ് സ്ഥാനാർഥി ഇല്ലാത്തതിനാൽ കോട്ടയത്ത് സീറ്റ് വേണ്ട; 2030ൽ എരുമേലിയോ മുണ്ടക്കയമോ; ജോസഫ് ഗ്രൂപ്പും ഒരു സീറ്റ് ഉപേക്ഷിച്ചു
