Leading News Portal in Kerala

വയനാട്ടില്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ ഏഴ് വയസുകാരന്റെ മുഖത്തടിച്ചതായി പരാതി | Complaint filed against doctor in Wayanad for slapping kid face | Crime


Last Updated:

കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് ആശുപത്രി അധികൃതർ

News18
News18

വയനാട്: ചികിത്സയ്ക്കിടെ ഡോക്ടർ ഏഴുവയസുകാരന്റെ മുഖത്തടിച്ചതായി പരാതി. കണ്ണിൽ ചെള്ള് പോയതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ഡോക്ടറിൽ നിന്ന് മർദനമേറ്റതെന്നാണ് പിതാവ് ആരോപിക്കുന്നത്.

കൽപ്പറ്റയിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ചികിത്സയ്ക്കിടെ ഡോക്ടർ പ്രഭാകർ കുട്ടിയുടെ മുഖത്തടിച്ചതായി പിതാവ് പറഞ്ഞു. ഈ വിഷയത്തിൽ കുടുംബം ചൈൽഡ് ലൈനിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, കുട്ടിയുടെ പിതാവാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഡോക്ടർ പ്രഭാകറും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇരു കൂട്ടരും നിയമനടപടി സ്വീകരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.