Leading News Portal in Kerala

പ്രൊജക്റ്റ് ചീറ്റയിൽ നാഴികക്കല്ല്;കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച ചീറ്റ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി Project Cheetah reaches milestone Indian-born cheetah Mukhi gives birth to five cubs in Kuno National Park | India


Last Updated:

പ്രോജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്റ്റംബർ 17നാണ് നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്

News18
News18

മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച ചീറ്റ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. പ്രൊജക്റ്റ് ചീറ്റയിലെ ചരിത്രപരമായ നാഴികക്കല്ല് എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വാർത്ത പങ്കുവച്ചുകൊണ്ട് സംഭവത്തെ വിശേഷിപ്പിച്ചത്. അമ്മ ചീറ്റയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നുവെന്നും ഇന്ത്യയിൽ ജനിച്ച ചീറ്റയുടെ വിജയകരമായ പ്രത്യുൽപാദനം, ഇന്ത്യൻ ആവാസ വ്യവസ്ഥകളിൽ ആ ജീവിവർഗത്തിന്റെ പൊരുത്തപ്പെടുത്തൽ, ആരോഗ്യം, ദീർഘകാല സാധ്യതകൾ എന്നിവയുടെ ശക്തമായ സൂചകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പെൺ ചീറ്റയായ മുഖിക്ക് 33 മാസമാണ് പ്രായം.

ഇന്ത്യയിലെ ചീറ്റപ്പുലികൾക്ക് പതിറ്റാണ്ടുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ഇതിന് ശേഷം പ്രോജക്ട് ചീറ്റയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകുകയും 2022 സെപ്റ്റംബർ 17ന് അവയെ ഇന്ത്യയിലേക്ക് വീണ്ടും കൊണ്ടുവരികയും ചെയ്തിരുന്നു. നമീബിയയിൽ നിന്ന് കൊണ്ടുവന്ന അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമുൾപ്പെടെ എട്ട് ചീറ്റകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കുനോ ദേശീയോദ്യാനത്തിലേക്ക് തുറന്ന് വിട്ടത്. ഇന്ത്യൻ കാടുകളുടെ സ്വാഭാവിക ആവാസവ്യവസ്ഥ തിരികെക്കൊണ്ടുവരികയാണ് പ്രോജക്ട് ചീറ്റയുടെ ലക്ഷ്യം.ഏഷ്യാറ്റിക് ചീറ്റകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇവ വംശനാശത്തിന്റെ വക്കിലായതിനാൽ ആഫ്രിക്കൻ ചീറ്റകളെയാണ് ഇന്ത്യയിലെത്തിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/

പ്രൊജക്റ്റ് ചീറ്റയിൽ നാഴികക്കല്ല്;കുനോ ദേശീയോദ്യാനത്തിൽ ഇന്ത്യയിൽ ജനിച്ച ചീറ്റ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി