മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു 15-month-old baby died after being bitten by a cobra while playing in his backyard in Malappuram | Kerala
Last Updated:
നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് വീട്ടുമുറ്റത്തെ സ്ലാബിനടിയിൽ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പൂക്കൊളത്തൂര്‍ കാരാപ്പറമ്പ് റോഡ് കല്ലേങ്ങല്‍ നഗറില്‍ ശ്രീജേഷിന്റെയും ശ്വേതയുടെയും മകന്‍ അര്‍ജുനാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പിതാവ് ശ്രീജേഷ് കുളിക്കാനിറങ്ങിയപ്പോള്‍ കൂടെപ്പോയതായിരുന്നു കുട്ടി. കുളികഴിഞ്ഞ് മടങ്ങിവന്നപ്പോൾ ശ്രീജേഷ് കേൾക്കുന്നത് കുട്ടിയുടെ ഉറക്കെയുള്ള കരച്ചിലായിരുന്നു. കുട്ടിയുടെ കാലിൽ നിന്ന് ചോര ഇറ്റുവീഴുന്നതും കണ്ടു. ഉടൻ തന്നെ തൃപ്പനച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ഓക്സിജന്‍ ഇല്ലാത്തതിനാല്‍ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ കുട്ടിയെ പാമ്പുകടിച്ചതാണെന്ന് തിരിച്ചറിയുകയുമായിരുന്നു.കുട്ടിയുടെ ബോധം അപ്പോഴേക്കും നഷ്ടമായിരുന്നു.തുടർന്ന് അഞ്ചരയോടെ മരണം സംഭവിച്ചു.
വീട്ടുമുറ്റത്ത് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സ്ലാബിനടിയിൽ നിന്ന് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് .മൃതദേഹം മെഡിക്കല്‍കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. സഹോദരങ്ങള്‍: അനുശ്രീ, അമൃത.
Malappuram,Kerala
November 21, 2025 5:27 PM IST
മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്റെ കടിയേറ്റ് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
