തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി;ആകെ സ്ഥാനാർഥികൾ 1,08,580; സൂക്ഷ്മ പരിശോധന ശനിയാഴ്ച Local body election nomination submission completed more than one lakh candidates in the state scrutiny on Saturday, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്, കേരളത്തിലെ തിരഞ്ഞെടുപ്പ് നാമനിർദ്ദേശം, കേരളത്തിലെ തിരഞ്ഞെടുപ്പ് സ്ഥിതിവിവരക്കണക്കുകൾ, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാനാർത്ഥികൾ, കേരളത്തിലെ വനിതാ സ്ഥാനാർത്ഥികൾ, മലപ്പുറം തിരഞ്ഞെടുപ്പ് നാമനിർദ്ദേശങ്ങൾ, തിരഞ്ഞെടുപ്പ് ഷെഡ്യൂൾ കേരളം | Kerala
Last Updated:
മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി.ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്.
മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം നടന്നത്. 5,227 പത്രികകൾ. ശനിയാഴ്ചയാണ് പത്രികകളുടെ സൂക്ഷമ പരിശോധന. പത്രികകള്‍ പിന്‍വലിക്കാന്‍ തിങ്കളാഴ്ചവരെ സമയമുണ്ട്.
1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 6 കോർപറേഷനുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ആകെ വാർഡുകൾ- 23, 612, ആകെ വോട്ടർമാർ- 2,84,30,761, പ്രവാസി വോട്ടർമാര്‍- 2841.തിരുവനന്തപുരം മുതൽ എറണാകുളം വരെ വോട്ടെടുപ്പ് ഡിസംബർ 9ന് നടക്കും. തൃശൂർ മുതൽ കാസർഗോഡ് വരെ ഡിസംബർ 11നാണ് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണൽ നടക്കും.
Thiruvananthapuram,Kerala
November 21, 2025 10:29 PM IST
