Leading News Portal in Kerala

സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐ സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു SI extorts Rs 4 lakh from CPO by threatening to inform home about his visit to spa In kochi | Kerala


Last Updated:

എസ്ഐയും സ്പായിലെ ജീവനക്കാരും ചേർന്നാണ് സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കൊച്ചി: സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐയും കൂട്ടാളികളും ചേർന്ന് സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.ബിജുവിനെതിരെയാണ് പരാതി.

എസ്ഐ വിഷയത്തിൽ ഇടപെടുകയും തുടർന്ന് സ്പായിലെ ജീവനക്കാരും എസ്ഐയും ചേർന്നാണ് സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. നാല് ലക്ഷത്തോളം രൂപ ഇവർ വാങ്ങിയെന്നാണ് സിപിഒയുടെ പരാതിയിൽ പറയുന്നത്. സ്റ്റേഷൻ എസ്ഐ ബിജുവിനെയും സ്പായിലെ ജീവനക്കാരെയും പ്രതികളാക്കി പാലാരിവട്ടം പോലീസ് കേസെടുത്തു.എസ്ഐക്കെതിരേ വകുപ്പുതല നടപടിയും കുറ്റക്കാർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉടൻ ഉണ്ടാകുമെന്നാണും പൊലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

സ്പായിൽ പോയ വിവരം വീട്ടിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി എസ്ഐ സിപിഒയിൽ നിന്ന് 4 ലക്ഷം രൂപ തട്ടിയെടുത്തു