സിപിഎം നേതാവ് ജി സുധാകരൻ കുളിമുറിയില്‍ വഴുതി വീണു; കാലിന് പരിക്ക് CPM leader G Sudhakaran slips and falls in bathroom injures leg | Kerala
Last Updated:
വിദഗ്ധ ചികിത്സയ്ക്കായി ജി. സുധാകരനെ പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലപ്പുഴ: സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ കുളിമുറിയിൽ വഴുതി വീണു. വീഴ്ചയിൽ അദ്ദേഹത്തിന്റെ കാലിന്റെ അസ്ഥിക്ക് ഒടിവുണ്ടായിട്ടുണ്ട്.
കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓപ്പറേഷനും തുടർചികിത്സയും ആവശ്യമായതിനാൽ, ഡോക്ടർമാർ അദ്ദേഹത്തിന് രണ്ട് മാസം പൂർണ്ണവിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്.
Alappuzha,Kerala
November 22, 2025 9:01 PM IST
