Leading News Portal in Kerala

ജമ്മുകശ്മീരിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനിക വീരമൃത്യു Malayali soldier dies after military vehicle falls into gorge in Jammu and Kashmir | India


Last Updated:

വെള്ളിയാഴ്ച വൈകിട്ട് പട്രോളിംഗ് ഡ്യൂട്ടിക്കിടെയായിരുന്നു അപകടം

സുബേദാര്‍ സജീഷ്
സുബേദാര്‍ സജീഷ്

ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു. ജമ്മുകശ്മീരിലെ രജോരിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്ന് കാട്ടുമുണ്ട സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകൻ സുബേദാര്‍ സജീഷ് (48) ആണ് മരിച്ചത്.

പട്രോളിങ് സംഘത്തെ നയിക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വിവരം. സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ 27 വര്‍ഷമായി സൈനികനായി സേവനമനുഷ്ടിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു. ഞായറാഴ്ച പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിക്കും.