വീട്ടിലേക്ക് ഓട്ടം വിളിച്ച യൂബർ ഡ്രൈവർ സ്ത്രീയുടെ കുളിമുറിദൃശ്യം മൊബൈലില്‍ പകർത്തി | Uber driver arrested for filming a woman in her bathroom | Crime
Last Updated:
യുവതി ഉച്ചത്തിൽ അലറിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു
തിരുവനന്തപുരം: വീട്ടിലേക്ക് ഓട്ടം വിളിച്ചുവന്ന യൂബർ ഓട്ടോറിക്ഷയുടെ ഡ്രൈവർ യുവതി കുളിക്കുന്ന ദൃശ്യങ്ങൾ ഒളിഞ്ഞുനിന്ന് മൊബൈലിൽ പകർത്തിയതായി പരാതി. സംഭവത്തിൽ വെടിവച്ചാൻകോവിൽ മുടവൂർപ്പാറ സ്വദേശി ജിബിനെ (35) മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 16-ന് രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പുറത്തുപോയ ശേഷം വീട്ടിലേക്ക് യൂബർ ഓട്ടോറിക്ഷ വിളിച്ചാണ് പരാതിക്കാരി വന്നത്. റോഡ് സൈഡിൽ ഇറങ്ങിയ ശേഷം ഡ്രൈവർക്ക് പണം നൽകി വീട്ടിലേക്ക് നടന്ന സ്ത്രീയെ ജിബിൻ ഒളിച്ചു പിൻതുടരുകയായിരുന്നു. തുടർന്ന് ഇയാൾ വീടിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഒളിച്ചിരുന്നു.
യുവതി കുളിക്കാനായി വീട്ടിനകത്തെ ശുചിമുറിയിൽ കയറിയപ്പോൾ, ബാത്ത്റൂമിലെ വെന്റിലേഷൻ വഴിയാണ് ഇയാൾ മൊബൈൽ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. തല തോർത്തുന്നതിനിടെ വെന്റിലേഷനിൽ മൊബൈൽ ഫോൺ കണ്ട യുവതി ഉച്ചത്തിൽ അലറി. ഇതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച മെഡിക്കൽ കോളജ് പൊലീസ് ജിബിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Thiruvananthapuram,Kerala
November 23, 2025 8:37 AM IST
