Leading News Portal in Kerala

നൈജീരിയയിൽ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി School attack in Nigeria 303 students and 12 teachers kidnapped | World


Last Updated:

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു

News18
News18

നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലെ  സെന്റ് മേരീസ് സ്കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ തോക്കുധാരികളായ ഒരുസംഘം വിദ്യാർഥികളെയും അധ്യാപകരെയുമടക്കം 315 പേരെ തട്ടിക്കൊണ്ടുപൊയി. പാപ്പിരി സമൂഹത്തിലെ 303 വിദ്യാർഥികളെയും 12 അധ്യാപകരെയുമാണ് തട്ടിക്കൊണ്ടു പോയതെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) ശനിയാഴ്ച അറിയിച്ചു.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു. 10 മുതൽ 18 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളും ആൺകുട്ടികളുമടക്കമുള്ള വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടു പോയത്. ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി, നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ക്രിസ്മസ് അവധി പ്രഖ്യാപിച്ചു.

അയൽ സംസ്ഥാനമായ കെബ്ബിയിൽ ബോർഡിങ് സ്കൂൾ ആക്രമിച്ച് 25 സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി നാല് ദിവസങ്ങൾക്ക് ശേഷമാണ് നൈജറിലും സമാന സംഭവം നടന്നത്.കുട്ടികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി തന്ത്രപരമായ ടീമുകളെയും പ്രാദേശികമായി ആളുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

മുൻകരുതൽ നടപടിയുടെഭാമായാണ് നൈജർ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചതെന്നും മിന്നയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും ഗവർണർ ഉമർ ബാഗോ പറഞ്ഞു.

നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഒരു സാധാരണ സുരക്ഷാ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സംഘർഷബാധിതമായ 10 സംസ്ഥാനങ്ങളിലെ 37% സ്കൂളുകളിൽ മാത്രമേ ഭീഷണികൾ കണ്ടെത്തുന്നതിനുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഉള്ളൂ എന്ന് യുണിസെഫ് പറഞ്ഞു.