Leading News Portal in Kerala

തേജസ് അപകടം; നമാൻഷ് സിയാലിന് കണ്ണീരോടെ അവസാന സല്യൂട്ട് നൽകി വിങ് കമാൻഡറായ ഭാര്യ അഫ്ഷാൻ tejas fighter get accident Namansh Syal wife Wing Commander Afshan pays tearful final salute | India


Last Updated:

നമാൻഷിന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു

News18
News18

നവംബർ 21 ന് ദുബായ് എയർ ഷോയിലെ വ്യോമാഭ്യാസത്തിനിടെ തേജസ് യുദ്ധവിമാനം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിങ് കമാൻഡർ നമാൻഷ് സിയലിന് കണ്ണീരോടെ അവസാന സല്യൂട്ട് നൽകി വിങ് കമാൻഡറായ ഭാര്യ അഫ്ഷാൻ. നമാൻഷിന്റെ മൃതദേഹം ഹിമാചൽ പ്രദേശിലെ കാംഗ്ര ജില്ലയിലെ അദ്ദേഹത്തിന്റെ ഗ്രാമമായ പാട്യാല്‍കറില്‍ എത്തിച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ആറുവയസ്സുകാരി ആര്യയാണ് നമാൻഷിന്റെയും അഫ്‌സാന്റെയും മകള്‍.

വിങ് കമാൻഡർ അഫ്ഷാൻ തന്റെ ഭർത്താവിന് അവസാന സല്യൂട്ട് അർപ്പിച്ചു. അദ്ദേഹത്തോട് വിടപറയുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.പട്യാൽക്കറിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി പേർ നമാൻഷിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം 2.15-ന് പ്രാദേശികസമയം അല്‍ മഖ്തൂം വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടംസംഭവിച്ചത്. സംഘമായുള്ള പ്രകടത്തിനു ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ ഒരു വിമാനം തകരുകയായിരുന്നു. മുകളിലേക്കുയർന്നു പറന്ന് കരണംമറിഞ്ഞ വിമാനം നേരെ താഴേക്കു പതിക്കുകയായിരുന്നു. നമാംശിന് വിമാനത്തില്‍നിന്ന് പുറത്തേക്ക് ചാടാന്‍ കഴിഞ്ഞിരുന്നില്ല.അപകടത്തില്‍ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.