Leading News Portal in Kerala

‘എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്?’ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിക്കാത്ത ശബ്ദരേഖയുടെ പൂർണരൂപം| Full Text of rahul Mamkootathil mla audio clip | Kerala


വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്

ശബ്ദരേഖയുടെ പൂർണരൂപം

‘അപ്പൊ നാളെ ഹോസ്പിറ്റലിൽ പോകും’

പെൺകുട്ടി: ‘ഉം. ഡോക്ടറെ അറിയാം. അമ്മയ്‌ക്കൊക്കെ അറിയാവുന്ന ഡോക്ടറാണ്. എനിക്കൊരു പേടി ഉണ്ട് അവിടേക്ക് പോകാനായിട്ട്.

എവിടാ പോകാൻ ഉദ്ദേശിക്കുന്നത്

പെൺകുട്ടി:എനിക്ക് ആകെ വയ്യാണ്ടിരിക്കുവാണ്. വയ്യാണ്ടിരിക്കുവാ എന്ന് വെച്ചാ വൊമിറ്റിങ് ഉണ്ട്. കുറച്ച് പ്രശ്നങ്ങളുണ്ട് അതിനകത്ത്

‘എന്റെ പൊന്നു സുഹൃത്തേ, താനാദ്യം ഒന്നു റിയലിസ്റ്റിക് ആയിട്ടു സംസാരിക്കൂ. ഈ ഡ്രാമ കാണിക്കുന്നവരെ ഇഷ്ടമേയല്ല’

പെൺകുട്ടി: എന്തു ഡ്രാമയെന്നാണ് പറയുന്നത്. എനിക്ക് വയ്യാണ്ടിരിക്കുകയാണ്. എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.ശ്രദ്ധിക്കുന്നുണ്ട് എന്ന് പറഞ്ഞാ വീട്ടി പോയിട്ട് അമ്മയെ കണ്ടിട്ട് എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല

നിന്റെ ഈ മൈ#@ വര്‍ത്തമാനം നിര്‍ത്താന്‍,

പെൺകുട്ടി:’എനിക്കിത് ചെയ്യാന്‍ വയ്യ

‘ഞാന്‍ നിന്നോട് കഴിഞ്ഞദിവസം ഇതേപ്പറ്റി സംസാരിച്ചല്ലോ, ഇന്നുകൊണ്ട് ലോകം അവസാനിക്കാന്‍ പോവുകയല്ലല്ലോ, എനിക്കൊരല്‍പ്പം സമയം താ. മൂന്നു ദിവസമായിട്ട് പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഇപ്പോ ചോദിച്ചപ്പോ മാത്രം നിനക്ക് നിനക്ക് ചൂടു വന്നതെന്തിനാ

പെൺകുട്ടി:എനിക്ക് വയ്യാഞ്ഞിട്ടാണ് ഞാൻ പതുക്കെ സംസാരിക്കുന്നത്. എനിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. മര്യാദയ്ക്ക്. എന്താ പറയാ. സ്മെല്ലോന്നും എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല. എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. എനിക്കിതാരോടും പറയാനും പറ്റുന്നില്ല.

ഹോസ്പിറ്റലിൽ പോകാൻ പറയുമ്പോ ഈ ഡ്രാമ ഒന്ന് നിർത്ത്. ഈ ഒന്നാം മാസം എന്താണ് ഉണ്ടാകുകയെന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ. ചുമ്മാ അങ്ങ് ഡ്രാമ കാണിക്കുവാണ്.

പെൺകുട്ടി: ‘നിങ്ങള്‍ ഒത്തിരിപേരെ കണ്ടിട്ടുണ്ടാകും. എനിക്ക് എന്റെ കാര്യമേ അറിയൂ, ആദ്യത്തെ മാസം അങ്ങനെയാണോ ഇങ്ങനെയാണോ എന്നൊക്കെ ചോദിച്ചാല്‍’

താൻ ആദ്യം ഹോസ്പിറ്റലിൽ പോകൂ. എന്നിട്ടല്ലേ ബാക്കി കാര്യങ്ങള്.

പെൺകുട്ടി:എന്തിനാണ് ഇങ്ങനെയൊരു മാറ്റം വരുന്നത് ?. ഇത് ആരുടെ പ്ലാനാണ് ? എന്റെ പ്ലാനാണോ ?. ആര്‍ക്കാണ് കുഞ്ഞിനെ വേണം, കുഞ്ഞിനെ വേണം എന്നു പറഞ്ഞുകൊണ്ടിരുന്നത് ?. ഞാനാണോ? ഏ.. പിന്നെന്തിനാണ് നിങ്ങൾ എന്തിനാണ് ഈ ലാസ്റ്റ് മൊമന്റിൽ ഇങ്ങനെ മാറുന്നത് ?. നിങ്ങള്‍ എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്.

നീ മാനേജ് ചെയ്യുന്നേണ്ടേ നീ മാനേജ് ചെയ്തോ എനിക്കതിൽ ഒരു ഇഷ്യൂവും ഇല്ല.

പെൺകുട്ടി:എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്. നിങ്ങളല്ലേ ഇതിനെ വേണമെന്ന് പറഞ്ഞു കൊണ്ടിരുന്നത് ? എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല

അപ്പോള്‍ നിനക്കില്ലാത്ത പ്രശ്‌നം എന്താണ് എനിക്ക്?

പെൺകുട്ടി:ആരുടേയും സഹായമില്ലാതെ…. ഒരു മനുഷ്യരുടെയും സഹായമില്ലാതെ ഇതു ചെയ്തു തരില്ലെന്ന് തോന്നുന്നുണ്ടോ?

നീ ആദ്യം ആശുപത്രിയില്‍ പോകൂ .

പെൺകുട്ടി:നിങ്ങള്‍ ഒരുപാടു മാറി. ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇതു വേണമെന്ന് വാശിപിടിച്ചത് ഞാനാണോ

ആ ഇനി ഹോസ്പിറ്റലിൽ പോകാൻ ആരുടെ സഹായമാണ് വേണ്ടത്

പെൺകുട്ടി:വേണ്ടാന്നാ ഞാൻ പറഞ്ഞത് .നിങ്ങൾക്കത് വേണം എന്ന് പറഞ്ഞിട്ട്. നിങ്ങൾടെ പ്ലാൻ ആയിരുന്നില്ലേ ?

ആ പിന്നെ..

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘എന്തിനാണ് ഇങ്ങനെ കൊല്ലുന്ന കാര്യം പറഞ്ഞു കൊണ്ടിരിക്കുന്നത്?’ രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിക്കാത്ത ശബ്ദരേഖയുടെ പൂർണരൂപം