ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച ഗുണ്ട അറസ്റ്റിൽ|goonda leader arrested for attacking friend with liquor bottle during bail celebration | Crime
Last Updated:
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ ആഘോഷത്തിനിടെയാണ് സംഭവം
കഞ്ചിക്കോട്: ജാമ്യം ലഭിച്ചതിനെ തുടർന്ന് നടത്തിയ ആഘോഷത്തിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച കേസിൽ ഗുണ്ടാനേതാവ് അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും വാളയാർ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമായ കഞ്ചിക്കോട് കെടിസി മൈത്രി നഗർ സ്വദേശി ഷാഹിൻ (35) ആണ് വാളയാർ പോലീസിന്റെ പിടിയിലായത്.
ഷാഹിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുഹൃത്ത് മണികണ്ഠനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ചിക്കോട്ടെ ഒരു വ്യാപാര സ്ഥാപനത്തിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഷാഹിനും സുഹൃത്തുക്കളും കഞ്ചിക്കോട് ശിവക്ഷേത്രത്തിന് സമീപം ഒത്തുകൂടിയത്. ഇതിനിടെയുണ്ടായ തർക്കമാണ് മദ്യക്കുപ്പികൊണ്ടുള്ള ആക്രമണത്തിൽ കലാശിച്ചത്.
വാളയാർ ഇൻസ്പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Palakkad,Palakkad,Kerala
November 25, 2025 7:38 AM IST
ജാമ്യം കിട്ടിയത് ആഘോഷിക്കുന്നതിനിടെ സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച ഗുണ്ട അറസ്റ്റിൽ
