‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവർ’: സീമാ ജി നായർക്കും അനുശ്രീയ്ക്കുമെതിര പി.പി ദിവ്യ | Rahul Mamkootathil sexual allegation PP Divya criticizes Anusree and Seema G Nair | Kerala
Last Updated:
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണെന്ന് പി.പി ദിവ്യ
രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച നടിമാരായ സീമ ജി നായരെയും അനുശ്രീയെയും രൂക്ഷമായി വിമർശിച്ച് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യ. ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നത് ഇതുപോലുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനവും കൊണ്ടാണെന്ന് പി പി ദിവ്യ കുറിച്ചു. അനുശ്രീയുടേയും സീമ ജി നായരുടേയും ചിത്രങ്ങളും ദിവ്യ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ…
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്… സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ
രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും…
സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്…. നിങ്ങൾ ധൈര്യമായി ഇറങ്ങു… അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട) മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും.
Thiruvananthapuram,Kerala
November 25, 2025 2:22 PM IST
‘ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ; ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നവർ’: സീമാ ജി നായർക്കും അനുശ്രീയ്ക്കുമെതിര പി.പി ദിവ്യ
