എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു Mechanic dies after engineering college bus explodes while repairing in alappuzha | Kerala
Last Updated:
കഴിഞ്ഞ രണ്ടു ദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു.ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലാണ് സംഭവം. കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ബസ് കേടായിക്കിടക്കുകയായിരുന്നു. വ്യാഴാഴ്ച മെക്കാനിക്ക് എത്തി നന്നാക്കുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. എൻജിന്റെ ടർബോ ചൂടായി പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം.
വൈകിട്ട് ആറരയോടെയായിരുന്നു ബസിനുള്ളിൽനിന്ന് പൊട്ടിത്തെറി ഉണ്ടായത്.ഗുരുതരമായി പരുക്കേറ്റ മെക്കാനിക്ക് കുഞ്ഞുമോനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Alappuzha,Kerala
November 27, 2025 10:27 PM IST
