Leading News Portal in Kerala

‘പുണ്യാളൻ്റെ പരിവേഷം അഴിഞ്ഞു വീണു ; പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം’; വെള്ളാപ്പള്ളി നടേശൻ if Rahul mamkoottathil has any remorse should go into political exile says sndp general secretary Vellappally Natesan | Kerala


Last Updated:

രാജിവയ്ക്കണോ വേണ്ടയോ എന്നത് രാഹുലും കോൺഗ്രസുമാണ് തീരുമാനിക്കേണ്ടതെന്നും വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ

ആദ്യം കേസില്ല എന്ന് പറഞ്ഞ് പുണ്യാളനാകാനും ന്യായീകരിക്കാനും ശ്രമിച്ചെന്നും എന്നാൽ ഇപ്പോൾ രാഹുലിന്റെ പുണ്യാള പരിവേഷം അഴിഞ്ഞു വീണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണക്കേസിൽ കേസെടുത്തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു വെള്ലാപ്പള്ളി. രാഹുൽ രാജിവയ്ക്കണോ വേണ്ടയോ എന്നത് രാഹുലും കോൺഗ്രസുമാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്യാത്തവർ ആരുമില്ല. വലിയ രാഹുൽ മാങ്കൂട്ടത്തിൽമാരും ഏറെയുണ്ട്, എന്നാൽ അവരാരും പുണ്യാളനാകാൻ ശ്രമിച്ചിട്ടില്ല എന്നും വെള്ളാപള്ളി ചൂണ്ടിക്കാട്ടി.

ശബരിമല സ്വർണകൊള്ളയിൽ, പത്മകുമാർ കുഴപ്പക്കാരനാണെന്ന് പണ്ടേ പറഞ്ഞിട്ടുണ്ടന്നും സ്വന്തം ആസ്തി വർധിപ്പിക്കാനാണ് പത്മകുമാർ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. അന്വേഷണം ശരിയായി പോയാൽ തന്ത്രിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കൊണ്ട് രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘പുണ്യാളൻ്റെ പരിവേഷം അഴിഞ്ഞു വീണു ; പശ്ചാത്താപം ഉണ്ടെങ്കിൽ രാഹുൽ രാഷ്ട്രീയ വനവാസത്തിന് പോകണം’; വെള്ളാപ്പള്ളി നടേശൻ