Leading News Portal in Kerala

തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ മന്ത്രിയുടെ മുന്നില്‍ അർദ്ധനഗ്ന യുവതികളുടെ നൃത്തം Half-naked women dance in front of minister at Udhayanidhi Stalins birthday party in Tamil Nadu | India


Last Updated:

വീഡിയോ വൈറലായതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്

News18
News18

തമിഴ്‌നാട്ടില്‍ മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന അർദ്ധനഗ്നമായി വേഷം ധരിച്ച യുവതികളുടെ വീഡിയോ വൈറലായതോടെ പ്രതിരോധത്തിലായി ഭരണകക്ഷിയായ ഡിഎംകെ. തമിഴ്‌നാട് സഹകരണ മന്ത്രി പെരിയകറുപ്പനാണ് വീഡിയോയില്‍ യുവതികളുടെ നൃത്തം ആസ്വദിച്ച് കൈകള്‍ കൂപ്പുന്നത്. .വീഡിയോ വൈറലായതോടെ സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തെത്തി.

ശിവഗംഗ ജില്ലയില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കുന്നതിനായി നടന്ന പാര്‍ട്ടിയിലാണ് യുവതികള്‍ നൃത്തം അവതരിപ്പിച്ചത്. തമിഴ്‌സംസ്‌കാരത്തെയും സ്ത്രീകളുടെ അന്തസ്സിനെയും ഹനിക്കുന്നതാണ് സംഭവമെന്ന് ബിജെപി ആരോപിച്ചു. സ്ത്രീകളെ തന്റെ മുന്നില്‍ നൃത്തം ചെയ്യിപ്പിച്ചുവെന്നാരോപിച്ച് ഭരണകക്ഷിയായ ഡിഎംകെ മന്ത്രിയെ എഐഎഡിഎംകെയും വിമര്‍ശിച്ചു.

സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപി ഉന്നയിച്ചത്. വിനോദത്തിലും ആഡംബരത്തിലും മാത്രം മുഴുകാന്‍ വേണ്ടി എന്തിനാണ് സര്‍ക്കാര്‍ സ്ഥാനമേറ്റെടുക്കുന്നതെന്ന് ബിജെപി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചോദിച്ചു. മുതിര്‍ന്ന മന്ത്രിമാര്‍ യാതൊരു യോഗ്യതയുമില്ലാതെ പാരമ്പര്യ പിന്തുടര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാത്രം ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാളുടെ ജന്മദിനം ആഘോഷിക്കുന്നുവെന്നും ഇത് അടിമത്തത്തിന്റെ ഉന്നതിയല്ലേ എന്നും ബിജെപി ചോദിച്ചു.

ജന്മദിനാഘോഷ പരിപാടി അശ്ശീല കാഴ്ചയാക്കി മാറ്റിയെന്നും അതിനെ പ്രശംസിക്കുന്നത് അപമാനമാണെന്നും ബിജെപി ആരോപിച്ചു. ഇത്തരക്കാര്‍ക്ക് ആത്മാഭിമാനത്തെ കുറിച്ചോ യുക്തിസഹമായ ചിന്തയെക്കുറിച്ചോ സംസാരിക്കാന്‍ യോഗ്യതയുണ്ടോ എന്നും ബിജെപി ചോദിച്ചു.

അര്‍ദ്ധനഗ്ന വസ്ത്രം ധരിച്ച സ്ത്രീകളെ വിളിച്ചുവരുത്തി നൃത്തം ചെയ്യിക്കുകയും ആസ്വദിക്കാന്‍ കൈയടിക്കുകയും ചെയ്യുന്ന ഡിഎംകെ നേതാക്കളെ ആശ്രയിക്കേണ്ടിവരുമ്പോള്‍ തമിഴ്‌നാട്ടിലെ സ്ത്രീകള്‍ എങ്ങനെ പരാതികള്‍ ഉന്നയിക്കുമെന്നും ബിജെപി ചോദിച്ചു.

“നിയമസമാധാന ലംഘനങ്ങള്‍, ആരോഗ്യ സംവിധാനങ്ങളുടെ അഭാവം, അഴിമതി, ദുഷ്പ്രവൃത്തികള്‍ എന്നിവയാല്‍ തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സംവിധാനം ഇതിനകം തകര്‍ന്നിരിക്കുകയും മുഖ്യമന്ത്രി മുതല്‍ മുതിര്‍ന്ന മന്ത്രിമാര്‍ വരെ എല്ലാവരും ഇത്തരം വിനോദങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമ്പോള്‍ ഇത് തികച്ചും ലജ്ജാകരമല്ലേ?”, ബിജെപി പറഞ്ഞു.

അതേസമയം, മന്ത്രി യുവതികളോട് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടെന്ന ആരോപണം ഡിഎംകെ വൃത്തങ്ങള്‍ തള്ളി. സ്ത്രീകള്‍ സ്വയം വേദിയില്‍ നിന്ന് ഇറങ്ങി മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ തുടങ്ങുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India/

തമിഴ്‌നാട്ടില്‍ ഉദയനിധി സ്റ്റാലിന്റെ ജന്മദിന പാര്‍ട്ടിയില്‍ മന്ത്രിയുടെ മുന്നില്‍ അർദ്ധനഗ്ന യുവതികളുടെ നൃത്തം