‘അഭ്യൂഹങ്ങൾ വിടൂ; ഫിറ്റ്‌നസിലും കളിയിലും ശ്രദ്ധക്കൂ’; രോഹിത്തിനോട് BCCI BCCI Asks Rohit Sharma focus on fitness and performance and avoid rumors | Sports
Last Updated:
ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് സജീവം
ക്രിക്കറ്റിലെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കി ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) രോഹിത് ശർമ്മയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ടി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ച രോഹിത് ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് സജീവം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയിൽ അവർക്കെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ് വരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ ഓസ്ട്രേലിയ്ക്കെതിരെയുള്ള തകർപ്പൻ പ്രകടനം എല്ലാ അഭ്യുഹങ്ങൾക്കും വിരാമമിട്ടു. ഒരു സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയുമടക്കം പരമ്പരയിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവുമായി രോഹിത് മാറിയിരുന്നു.
ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഫിറ്റ്നസിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിസിസിഐ രോഹിത്തിന്റെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.ഓസ്‌ട്രേലിയൻ പരമ്പരയിൽ കാണാതായ രോഹിത് തന്റെ ആക്രമണാത്മക ബാറ്റിംഗ് തുടർന്നും കാണാൻ ബിസിസിഐ ആഗ്രഹിക്കുന്നുവെന്ന് ബോർഡുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
“ടോപ് ഓർഡറിൽ ഭയമില്ലാത്ത ബാറ്റ്സ്മാനായി രോഹിത് തുടർന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങൾ കഠിനമായിരുന്നു, പക്ഷേ അദ്ദേഹം റിസ്‌കുകൾ എടുക്കുന്നത് ഒഴിവാക്കുന്നുണ്ടെന്ന് തോന്നുന്നു. ചുറ്റുമുള്ള മറ്റ് യുവ ബാറ്റ്സ്മാൻമാർക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന് ഇരുവരും (രോഹിതും വിരാടും) ബാറ്റിംഗ് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
50 ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ റൺ വേട്ടക്കാരനായ രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ കളിക്കും. നവംബർ 30, ഡിസംബർ 3, ഡിസംബർ 6 തീയതികളിൽ റാഞ്ചി, റായ്പൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം, 2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് രോഹിത്തിന്റെയും വിരാടിന്റെയും ഭാവിയെക്കുറിച്ച് ഒരു പദ്ധതി തയ്യാറാക്കുന്നതിനായി സെലക്ടർമാരും ടീം മാനേജ്‌മെന്റും തമ്മിൽ ഒരു യോഗം ചേരാൻ ബിസിസിഐ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.
New Delhi,Delhi
November 29, 2025 7:38 PM IST
