‘സൈബർ ആക്രമണം തുടർന്നാൽ എല്ലാം വിളിച്ച് പറയുമെന്ന് ഉണ്ണിത്താൻ’; കേൾക്കാൻ കേരളവും ആഗ്രഹിക്കുന്നു: ജോൺ ബ്രിട്ടാസ് John Brittas MP tells Raj Mohan Unnithan that Kerala is waiting to hear what he want to reveal | Kerala
Last Updated:
തന്നെ ആക്രമിക്കുന്നത് സിപിഎമ്മോ ബിജെപിയോ അല്ലെന്നും തന്റെ സ്വന്തം പാർട്ടിക്കാരാണെന്നും കോൺഗ്രസിന്റെ ഒരു എംപിക്ക് തുറന്നു പറയേണ്ടി വന്നത് ദൗർഭാഗ്യകരമാണെന്നും ബ്രിട്ടാസ്
മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ രാജ് മോഹൻ ഉണ്ണിത്താൻ വെളിപ്പെടുത്തുമെന്ന് പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ കേരളം കാത്തിരക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം തുടർന്നാൽ തനിക്കറിയാവുന്ന എല്ലാം വാർത്താ സമ്മേളനം നടത്തി പരസ്യമായി വിളിച്ച് പറയുമെന്നും അനാവശ്യമായി പ്രകോപിപ്പിക്കരുതെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞിരുന്നു.
“ഇത്രയേറെ പൈതൃകവും പാരമ്പര്യവുമുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രവർത്തകർ ആ പാർട്ടിയിലെതന്നെ, കാസർകോട് എംപിയായ രാജ് മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ് . അദ്ദേഹത്തിന് സംരക്ഷണം വേണമന്ന് പറയുന്നു. ഇങ്ങനെ സൈബർ ആക്രമണം തുടർന്നാൽ അദ്ദേഹം പലതും വിളിച്ചു പറയുമെന്ന് പറയുന്നു. ഉണ്ണിത്താനോട് ഒരു അഭ്യർത്ഥന മാത്രമേയുള്ളു. കാര്യങ്ങൾ മനസിൽ വെക്കാതെ തുറന്ന് പറയണം. അത് കേൾക്കാൻ കേരളത്തിലെ ജനങ്ങൾക്ക് താത്പര്യമുണ്ട്”- ജോൺ ബ്രിട്ടാസ് പറഞ്ഞു.
തന്നെ ആക്രമിക്കുന്നത് സിപിഎമ്മോ ഇടതു പക്ഷമോ ബിജെപിയോ അല്ലെന്നും മറിച്ച് തന്റെ സ്വന്തം പാർട്ടിക്കാരാണെന്ന് കോൺഗ്രസിന്റെ ഒരു എംപിക്ക് തുറന്നു പറയേണ്ടി വരുന്നതും ഇത്തരത്തിൽ ഒരു രോഷ പ്രകടനം നടത്താൻ സാഹചര്യമൊരുക്കി കൊടുത്തതും ദൌർഭാഗ്യകരമാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
Thiruvananthapuram,Kerala
November 30, 2025 7:02 PM IST
‘സൈബർ ആക്രമണം തുടർന്നാൽ എല്ലാം വിളിച്ച് പറയുമെന്ന് ഉണ്ണിത്താൻ’; കേൾക്കാൻ കേരളവും ആഗ്രഹിക്കുന്നു: ജോൺ ബ്രിട്ടാസ്
