Leading News Portal in Kerala

പത്തനംതിട്ട അടൂരിൽ കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോംനേഴ്സിനെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ|Home Nurse Allegedly Raped by Son of Bedridden Patient in Pathanamthitta | Crime


Last Updated:

കിടപ്പുരോഗിയായായ 70 വയസ്സുകാരിയെ ശുശ്രൂഷിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് പീഡനത്തിനിരയായത്

News18
News18

പത്തനംതിട്ട: കിടപ്പിലായ അമ്മയെ പരിചരിക്കുന്നതിനായി വീട്ടിലെത്തിയ ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തതായി പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. കേസിൽ പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ കണ്ണംകോട് സ്വദേശി കാഞ്ഞിക്കൽ വീട്ടിൽ റെനി ജോയ് (46) ആണ് പിടിയിലായത്. കിടപ്പുരോഗിയായായ 70 വയസ്സുകാരിയെ ശുശ്രൂഷിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് പീഡനത്തിനിരയായത്.

എറണാകുളത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം പതിനാറാം തീയതിയാണ് റെന്നി റോയ് എറണാകുളത്തുനിന്ന് അടൂരിലുള്ള വീട്ടിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷം രാത്രി ഹോം നഴ്സിനെ ബലം പ്രയോഗിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

പത്തനംതിട്ട അടൂരിൽ കിടപ്പിലായ അമ്മയെ പരിചരിക്കാൻ എത്തിയ ഹോംനേഴ്സിനെ ബലാത്സംഗം ചെയ്ത മകൻ അറസ്റ്റിൽ