Leading News Portal in Kerala

ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും കാമുകനെ കൊന്നു; യുവതി കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്തു Woman Marries Lovers Corpse After Her Father and brothers Kills Him Over Caste | India


Last Updated:

കാമുകന്റെ ശവസംസ്കാര ചടങ്ങിനെത്തിയ യുവതി മൃതദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു

News18
News18

സ്വന്തം അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. ഇരുവരുടെയും പ്രണയ ബന്ധത്തെ എതിര്‍ത്ത യുവതിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെടിവെച്ചും മര്‍ദിച്ചുമാണ് 25കാരനായ സാക്ഷം ടേറ്റിനെ കൊലപ്പെടുത്തിയത്. സാക്ഷാമും 21കാരിയായ ആഞ്ചല്‍ മമിദ്വാറും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായാരുന്നു. സാക്ഷാമിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ അയാളുടെ മൃതദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു.

സാക്ഷാം ആഞ്ചലിന്റെ സഹോദരന്‍ ഹിമേഷ് മാമിദ്വാറിന്റെ അടുത്ത സുഹൃത്തായിരുന്നു. സാക്ഷാം ആഞ്ചലിന്റെ കുടുംബത്തിന് പരിചിതനായിരുന്നു. സാക്ഷാമും ഹിമേഷും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

ആഞ്ചലിന്റെ പിതാവ് ഗണേഷ് മാമിദ്വാര്‍ മകളുടെ സാക്ഷാമുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെയാണ് അറിഞ്ഞത്. എന്നാല്‍ ജാതി വ്യത്യസ്തമായതിനാല്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. എന്നാല്‍ ആഞ്ചലും സാക്ഷാമും ബന്ധത്തിൽ നിന്ന് പിന്മാറാൻ സമ്മതിച്ചില്ല. തുടര്‍ന്ന് പ്രകോപിതനായ ഗണേഷ് മക്കളായ ഹിമേഷ്, സാഹില്‍, മറ്റ് രണ്ടുപേര്‍ എന്നിവരോടൊപ്പം നന്ദേഡിലെ ജുനഗഞ്ച് പ്രദേശത്ത് വെച്ച് സാക്ഷാമിനെ വെടിവെച്ച് കൊലപ്പെടുത്തി. ഇതിന് ശേഷം കല്ലുകൊണ്ട് മൃതദേഹം ഇടിച്ച് ചതച്ചു. സംഭവസ്ഥലത്ത് വെച്ചു തന്നെ സാക്ഷാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നവംബര്‍ 27ന് വൈകുന്നേരം സാക്ഷാം സുഹൃത്തുക്കളോടൊപ്പം സംസാരിച്ച് നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സാക്ഷാമും ഹിമേഷും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഹിമേഷ് സാക്ഷാമിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. വെടിയുണ്ട സാക്ഷാമിന്റെ വാരിയെല്ലുകളില്‍ തുളച്ചു കയറി. ഇതിന് ശേഷം ഹിമേഷ് സാക്ഷാമിന്റെ തലയില്‍ ടൈല്‍ വെച്ച് അടിച്ചു.

ഹിമേഷ്, സഹോദരന്‍ സാഹില്‍(25) അവരുടെ പിതാവ് ഗണേഷ് മാമിദ്വാര്‍(45)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

പിറ്റേന്ന് സാക്ഷാമിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ആഞ്ചല്‍ അയാളുടെ വീട്ടിലെത്തി മൃതദേഹത്തെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. തുടര്‍ന്ന് മൃതദേഹത്തില്‍ മഞ്ഞളും കുങ്കുമവും പുരട്ടി പ്രതീകാത്മകമായി വിവാഹച്ചടങ്ങ് നടത്തി. സാക്ഷാം മരണപ്പെട്ടാലും താന്‍ അയാളുടേതായിരിക്കുമെന്ന് ആഞ്ചല്‍ പ്രഖ്യാപിച്ചു. ”എനിക്ക് നീതി വേണം. പ്രതികളെ തൂക്കിലേറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,” ആഞ്ചല്‍ പറഞ്ഞതായി പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

”കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സാക്ഷാമുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ജാതി വ്യത്യസ്തമായതിനാല്‍ പിതാവ് ഞങ്ങളുടെ ബന്ധത്തെ എതിര്‍ത്തു,” ആഞ്ചല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”എന്റെ കുടുംബം സാക്ഷാമിനെ കൊന്നുകളയുമെന്ന് പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ എന്റെ പിതാവും സഹോദന്മാരായ ഹിമേഷും സാഹിലും ചേര്‍ന്ന് അത് ചെയ്തിരിക്കുന്നു. പ്രതികളെ തൂക്കിലേറ്റണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,” അവര്‍ പറഞ്ഞു. ഇനി മുതല്‍ സാക്ഷാമിന്റെ വീട്ടില്‍ തന്നെ തുടരാനാണ് തന്റെ ഉദ്ദേശ്യമെന്നും അവര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആറ് പേര്‍ക്കെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. കൊലപാതക കുറ്റവും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Summary: Woman revenge As Her Father and brothers Kills Him Over Caste