‘കേരളത്തിലെ SIR പരിഷ്കരണം മാറ്റാനാവില്ല; BLO മാരുടെ മരണം ജോലിഭാരത്താലല്ല’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ | Election Commission states simultaneous voter list revision and local polls in Kerala is not unprecedented | Kerala
Last Updated:
കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു കാരണവശാലും മാറ്റിവെക്കാൻ കഴിയില്ലെന്നും കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി
ന്യൂഡൽഹി : വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തുന്നത് കേരളത്തിൽ ആദ്യ സംഭവമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. നിലവിൽ കേരളത്തിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു കാരണവശാലും മാറ്റിവെക്കാൻ കഴിയില്ലെന്നും കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
വോട്ടർ പട്ടിക പരിഷ്കരണവും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. 2020-ൽ തദ്ദേശ തിരഞ്ഞെടുപ്പും സ്പെഷ്യൽ സമ്മറി റിവിഷനും ഒരുമിച്ചാണ് നടന്നത്. എസ്.എസ്.ആറിൽ എന്യുമറേഷൻ ഒഴികെ സ്പെഷ്യൽ സമ്മറി റിവിഷനിൽ നടക്കുന്ന എല്ലാ നടപടികളും ഉൾപ്പെടുന്നുണ്ട്.
നിലവിൽ നടക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കാരണം സംസ്ഥാന ഭരണം സ്തംഭനാവസ്ഥയിൽ എത്തുമെന്ന വാദം തെറ്റാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.
കണ്ണൂരിൽ ബി.എൽ.ഒ. (ബൂത്ത് ലെവൽ ഓഫീസർ) ആയിരുന്ന അനീഷ് ജോർജിൻ്റെ മരണം രാഷ്ട്രീയവത്ക്കരിക്കുകയാണ്. ജോലി സമ്മർദം കാരണമാണ് ജീവനൊടുക്കിയതെന്ന് തെളിയിക്കാൻ ഒരന്വേഷണത്തിലും ഒരു രേഖയുമില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.
എസ്.ഐ.ആറിന് (സ്പെഷ്യൽ സമ്മറി റിവിഷൻ) എതിരായി കേരളത്തിൽ നിന്ന് സമർപ്പിച്ച ഹർജികൾ പിഴയോടെ തള്ളിക്കളയണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Thiruvananthapuram,Kerala
December 01, 2025 8:16 PM IST
