രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ട ചുവപ്പ് പോളോ കാർ; യുവനടിയെ ഉടന്‍ ചോദ്യംചെയ്യും| Actress to be Questioned by Police in Connection with Rahul Mamkootathils Disappearance | Kerala
Last Updated:
യുവനടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോയതുമായി ബന്ധപ്പെട്ട് യുവനടിയെ അന്വേഷണ സംഘം ചോദ്യംചെയ്യും. രാഹുല്‍ രക്ഷപ്പെട്ടത് ചുവന്ന നിറമുളള ഫോക്‌സ്‌വാഗണ്‍ പോളോ കാറിലാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ കാറിന്റെ ഉടമയായ യുവനടിയെയാണ് അന്വേഷണ സംഘം ചോദ്യംചെയ്യുക. ഉടന്‍ തന്നെ ചോദ്യംചെയ്യലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
യുവനടിയെ നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് പോലീസിന്റെ നീക്കം. നടിയുമായി രാഹുലിന് അടുത്ത ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
രാഹുലിന്‌റെ മണ്ഡലത്തിൽ നടപ്പാക്കുന്ന സ്മൈൽ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട തറക്കല്ലിടൽ ചടങ്ങിലടക്കം യുവ നടി പങ്കെടുത്തിരുന്നു.
നടിയെ ഇതിനകം പോലീസ് ഫോണില്‍ ബന്ധപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാര്‍ പാലക്കാട് ഉണ്ടായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെയും ഡ്രൈവറെയും ചോദ്യംചെയ്തതില്‍ നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം പരാതിക്കാരിക്കെതിരെ രാഹുൽ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് രാഹുല്‍ മൂന്ന് തെളിവുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്. പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍, വാട്സാപ്പ് ചാറ്റുകളുടെ ഹാഷ് വാല്യു സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ സംഭാഷണങ്ങള്‍ എന്നിവയടങ്ങുന്നതാണ് തെളിവുകള്‍. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്. മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ച ശേഷം ഇത് രണ്ടാം തവണയാണ് യുവതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കൂട്ടത്തിൽ സമര്‍പ്പിക്കുന്നത്.
Summary: The investigation team will question a young actress in connection with the disappearance of Rahul Mamkootathil MLA. It was reported that Rahul escaped in a red Volkswagen Polo car. The investigation team will be questioning the young actress who is the owner of this car. Reports suggest that the questioning will take place soon.
Palakkad,Palakkad,Kerala
December 02, 2025 10:05 AM IST
