കൊല്ലത്ത് തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക് | Auto overturns after collision with stray dog in kollam driver injured | Kerala
Last Updated:
കൈയില്‍ കടിച്ചുതൂങ്ങിയ നായയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല
കൊല്ലം : കടയ്ക്കലില്‍ തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കോട്ടപ്പുറം പുളിമൂട് ജങ്ഷനിലെ ഡ്രൈവര്‍ വെള്ളാര്‍വട്ടം ഹരിചന്ദനത്തില്‍ വിഷുകുമാറി(57)നാണ് നായയുടെ കടിയേറ്റത്. ഇദ്ദേഹത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടയ്ക്കലില്‍ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുമ്പോള്‍ കടയ്ക്കല്‍ അമ്പലം റോഡില്‍ എറ്റിന്‍കടവ് ഇറക്കത്ത് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വളവുംതെങ്ങ് ഭാഗത്തുനിന്നു വന്ന ഒരുകൂട്ടം തെരുവുനായ്ക്കളിലൊന്ന് ഓട്ടോയ്ക്കു കുറുകേ ചാടുകയായിരുന്നു. നായയെ ഇടിച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ വിഷുകുമാറും നായയും കുടുങ്ങി.
കൈയില്‍ കടിച്ചുതൂങ്ങിയ നായയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല. വേദനകൊണ്ടു പുളഞ്ഞ വിഷുകുമാര്‍ ഒടുവില്‍ മറുകൈകൊണ്ട് പട്ടിയുടെ വായ വലിച്ചുതുറന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും സമീപവാസികളെത്തി ഓട്ടോയ്ക്കുള്ളില്‍ നിന്ന് വിഷുകുമാറിനെ പുറത്തെടുത്തു.
December 02, 2025 4:09 PM IST
കൊല്ലത്ത് തെരുവുനായയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്
