കമ്പനി എംഡിയുള്‍പ്പെടെ 6 പേർ ചേര്‍ന്ന് 51കാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി നഗ്നയാക്കി പീഡിപ്പിച്ചു | Group of men strips 51-year old bussinesswoman naked at gunpoint in Mumbai | Crime
Last Updated:
ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി
മുംബൈയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി എംഡി ഉൾപ്പെടെ ആറുപേർ ചേര്‍ന്ന് 51കാരിയ തോക്കിന്‍ മുനയില്‍ നഗ്നയാക്കി പീഡിപ്പിച്ചുവെന്ന് പരാതി. പീഡന വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ ആരോപിച്ചു. ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ എംഡിയും സ്ഥാപക അംഗവുമായ ജോയ് ജോണ്‍ പാസ്‌കല്‍ പോസ്റ്റലും മറ്റ് അഞ്ച് പേരും ചേര്‍ന്നാണ് തന്നെ പീഡിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
മുംബൈയിലെ മഹാലക്ഷ്മയില്‍ ഒരു ഫോട്ടോ-ഫ്രെയിം, ഗിഫ്റ്റിംഗ് ബിസിനസ് നടത്തുകയാണ് അതിജീവിത.
സംഭവത്തില്‍ മുംബൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണ് കേസ് എന്ന് ജോയ് ജോണ്‍ അവകാശപ്പെട്ടു. ആറ് പ്രതികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മുംബൈയിലെ പൈഡോണി പൊലീസ് സ്‌റ്റേഷനിലാണ് അതിജീവിത ആദ്യം പരാതി നല്‍കിയത്. എന്നാല്‍ പിന്നീട് എന്‍എം ജോഷി മാര്‍ഗിലെ പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് മാറ്റി. നവംബര്‍ 22നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2023 ജനുവരി 18ന് രാവിലെ 11.30നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മുംബൈയിലെ ഡോ. ഇ. മോസസ് റോഡിലുള്ള കമ്പനിയുടെ രണ്ടാം നിലയിലെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.
2023 ജനുവരി 17ന് മനീഷ് ഹോണവാര്‍ എന്നയാളില്‍ നിന്ന് അതിജീവിതയ്ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചു. മഹാലക്ഷ്മിയില്‍ സ്ഥിതി ചെയ്യുന്ന മെസ്സേഴ്‌സ് ഫ്രാങ്കോ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസിലേക്ക് വരാന്‍ അവരോട് ആവശ്യപ്പെട്ടു.
അവിടെ എത്തിയപ്പോള്‍ കേസിലെ പ്രധാന പ്രതി അതിജീവിതയോട് തലയില്‍ തോക്ക് ചൂണ്ടി ബുര്‍ഖ ഉള്‍പ്പെടെ വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇര അടിവസ്ത്രത്തില്‍ നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ ശേഷം സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
വ്യാജ മൊഴി നല്‍കാന്‍ പ്രതി തന്നോട് ആവശ്യപ്പെട്ടതായും വിസമ്മതിച്ചാല്‍ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പരാതിയില്‍ പറഞ്ഞു. മറ്റൊരു ഫാര്‍മ ഉദ്യോഗസ്ഥനും തനിക്കെതിരേ വ്യാജ പരാതി നല്‍കിയതായും ഇത് കടുത്ത മാനസികസംഘര്‍ഷത്തിന് കാരണമായതായും അവര്‍ ആരോപിച്ചു.
Mumbai,Maharashtra
December 02, 2025 4:31 PM IST
കമ്പനി എംഡിയുള്‍പ്പെടെ 6 പേർ ചേര്‍ന്ന് 51കാരിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി നഗ്നയാക്കി പീഡിപ്പിച്ചു
