ഇടുക്കിയിൽ സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 36 പേര്‍ക്ക് പരിക്ക്|36 injured in a tourist bus of school students met with an accident in idukki | Kerala
Last Updated:
തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്
ഇടുക്കി: സ്കൂൾ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു. 36 പേര്‍ക്ക് പരിക്കേറ്റു. പാലാ തൊടുപുഴ റൂട്ടിൽ കോട്ടയം ജില്ലയോട് ചേർന്ന ഇടുക്കി ജില്ലയിലെ നെല്ലാപ്പാറയിലാണ് സംഭവം. തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നും വിദ്യാര്‍ഥികൾ സുരക്ഷിതരാണെന്നുമാണ് ലഭിക്കുന്ന വിവരം. പാലാ തൊടുപുഴ റോഡിൽ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് അപകടം സംഭവിച്ചത്. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളിൽ ഒരെണ്ണം മറിയുകയായിരുന്നു. ബസ്സിൽ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.
പരുക്കേറ്റ വിദ്യാർഥികളെയും അധ്യാപകരെയും പാലായിലെ ആശുപത്രിയിലേക്ക് മാറ്റി. വളവുതിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലിൽ വിനോദയാത്രയ്ക്ക് പോയ സംഘം തിരികെ മടങ്ങുന്നതിനിടെയാണ് അപകടം.
December 03, 2025 7:08 AM IST
