Leading News Portal in Kerala

മാങ്കൂട്ടത്തില്‍ കേസിലെ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ|Thrissur native arrested for revealing identity of the complainant in Rahul mamkottam case | Crime


Last Updated:


പ്രതിയുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു

News18
News18

ഇരിങ്ങാലക്കുട: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്‌ക്കെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ റൂറൽ പോലീസാണ് വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസി(45)നെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ പോലീസ് പിടിച്ചെടുത്തു.

പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ ഫോട്ടോ ഫേസ്ബുക്ക് വഴി ഷെയർ ചെയ്ത് ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 നവംബർ 29-നാണ് ‘Seejo Poovathum Kadavil’ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പ്രതി പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട ഇൻസ്‌പെക്ടർ ഷാജി എം. കെ., സബ് ഇൻസ്‌പെക്ടർ സൗമ്യ ഇ. യു. എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്.