Leading News Portal in Kerala

മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ|Mangaluru Junction -Thiruvananthapuram North Special Train Announced | Kerala


Last Updated:

ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെയാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക

News18
News18

തിരുവനന്തപുരം: മംഗളൂരു ജങ്‌ഷൻ – തിരുവനന്തപുരം നോർത്ത് റൂട്ടിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയില്‍വേ. ഡിസംബർ 7 മുതൽ 2026 ജനുവരി 19 വരെയാണ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. മംഗളൂരു ജങ്‌ഷൻ–തിരുവനന്തപുരം നോർത്ത് (06041) പ്രതിവാര സ്‌പെഷ്യൽ ഏഴു മുതൽ ജനുവരി 18 വരെയുള്ള ഞായറാഴ്‌ചകളിൽ സർവീസ് നടത്തും. വൈകിട്ട് ആറിന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 6.30ന് തിരുവനന്തപുരം നോർത്തിൽ എത്തും.

തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്–മംഗളൂരു ജങ്‌ഷൻ (06042) പ്രതിവാര സ്‌പെഷ്യൽ എട്ടു മുതൽ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിലാണ് സർവീസ് നടത്തുക. ഈ ട്രെയിൻ രാവിലെ 8.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് രാത്രി 8.30ന് മംഗളൂരു ജങ്‌ഷനിൽ എത്തും. ഒരു എ.സി. ടു ടയർ, മൂന്ന് എ.സി. ത്രീ ടയർ, 15 സ്ലീപ്പർ കോച്ചുകൾ, രണ്ട് ഭിന്നശേഷി കോച്ചുകൾ എന്നിവ ഉണ്ടാകും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.