തൃശൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്|ksrtc and private bus collision multiple passengers and driver injured in thrissur | Kerala
Last Updated:
ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം
തൃശൂർ: ചേലക്കര ഉദുവടിയിൽ കെഎസ്ആർടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. തൃശൂർ-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസും, ഷൊർണൂർ-ചേലക്കര റൂട്ടിലോടുന്ന മനമേൽ എന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബസുകളുടെ മുൻഭാഗം കൂട്ടിയിടിച്ചതിനെ തുടർന്ന് ഇരു ഡ്രൈവർമാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആർടിസി ബസിന്റെ ഡ്രൈവറെ കാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
അപകടത്തിൽ നിരവധി യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ ചേലക്കര ഗവ. താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ്, എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. കൂടുതൽ പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Thrissur,Thrissur,Kerala
December 03, 2025 2:16 PM IST
