വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി | Muslim man at the time of divorce must return gifts given by family of bride | India
Last Updated:
ഒരു മുസ്ലീം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമമെന്നും ബെഞ്ച് പറഞ്ഞു
വിവാഹ സമയത്ത് വധുവിന്റെ കുടുംബം നല്കുന്ന പണവും സ്വര്‍ണ്ണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചന സമയത്ത് മുസ്ലീം പുരുഷന് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി. വിവാഹമോചിതരായ മുസ്ലീം സ്ത്രീകള്‍ക്ക് ഇത്തരം സമ്മാനങ്ങള്‍ തിരികെ ലഭിക്കാന്‍ നിയമപരമായ അവകാശമുണ്ടെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണം) നിയമത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്.
മുസ്ലീം വിവാഹത്തില്‍ വധുവിന്റെ അച്ഛന് വരന് നല്കുന്ന സമ്മാനങ്ങള്‍ ബന്ധം പിരിഞ്ഞാലും നിലനിര്‍ത്താന്‍ അനുവദിച്ചുകൊണ്ടുള്ള 2024 ജനുവരി 31-ലെ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ടാണ് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, എന്‍കെ സിംഗ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്.
ഒരു മുസ്ലീം സ്ത്രീയുടെ അന്തസും സാമ്പത്തിക സംരക്ഷണവും ഉറപ്പാക്കുന്നതാണ് 1986-ലെ മുസ്ലീം വനിതാ (വിവാഹമോചന അവകാശ സംരക്ഷണ) നിയമമെന്നും ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ നിയമമെന്നും കോടതി ചൂണ്ടിക്കാട്ടി. സമത്വം, അന്തസ്, സ്വയാശ്രയം എന്നിവ അടിസ്ഥാനമാക്കിയാണ് നിയമനിര്‍മാണം നടന്നത്.
ഇതുപ്രകാരം വിവാഹത്തിന് മുമ്പോ വിവാഹ സമയത്തോ അതിനുശേഷമോ മുസ്ലീം സ്ത്രീയുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ സുഹത്തുക്കളോ നല്കുന്ന എല്ലാ സ്വത്തുക്കളിലും സ്ത്രീക്ക് നിയമപരമായി അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. വിവാഹ സമയത്ത് ഭര്‍ത്താവ് നല്കുന്ന മഹര്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കളിലും സ്ത്രീക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഇപ്പോഴും പുരുഷാധിപത്യപരമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടന എല്ലാവര്ക്കും സമത്വം ഉറപ്പാക്കുന്നുണ്ടെന്നും അത് പൂര്‍ണ്ണമായും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഈ ലക്ഷ്യത്തിനായി കോടതികള്‍ തങ്ങളുടെ കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ സാമൂഹിക ന്യായത്തിന്റെ അടിസ്ഥാനത്തില്‍ ന്യായവാദം സ്ഥാപിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
Summary: The Supreme Court has ordered that gifts, including money and gold, given by the bride’s family during marriage must be returned by the Muslim man at the time of divorce. The Supreme Court order also said that divorced Muslim women have a legal right to get such gifts back
Thiruvananthapuram,Kerala
December 04, 2025 2:54 PM IST
വിവാഹസമയത്ത് ലഭിച്ച സ്വർണ്ണവും പണവും അടക്കമുള്ള സമ്മാനങ്ങള്‍ വിവാഹമോചനത്തിൽ മുസ്ലീം പുരുഷന് തിരികെ നല്‍കണമെന്ന് സുപ്രീം കോടതി
