രാവിലെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക്; വൈകുന്നേരം വീണ്ടും ബിജെപിയിലേക്ക്; പാർട്ടിപ്രദക്ഷിണം നടത്തി വനിതാ നേതാവ് | Ex-Councillor Thiruvananthapuram corporation jumps between Congress and BJP twice in day | Kerala
Last Updated:
കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബി ജെ പിയുടെ വാദം
രാവിലെ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിൽ ചേര്‍ന്ന മുൻ വനിതാ കൗൺസിലർ. വൈകുന്നേരം വീണ്ടും ബി ജെ പിയിലേക്ക് തിരികെ വന്നു.തിരുവനന്തപുരം നഗരത്തിലാണ് സംഭവം. പൂജപ്പുര വാർഡിലെ മുൻ കൗൺസിലറും ബി ജെ പി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ. ബി വിജയലക്ഷ്മിയാണ് ഇങ്ങനെ ഒരു പകൽ കൊണ്ട് രണ്ട് പാർട്ടികളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയത്.
രാവിലെ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജയലക്ഷ്മി വൈകുന്നേരം വീണ്ടും ബി ജെ പിയിലേക്ക് തിരികെ എത്തി.
രാവിലെ കോണ്‍ഗ്രസിലേക്ക് വന്ന ഡോ. ബി വിജയലക്ഷ്മിയെ കെ മുരളീധരൻ, എൻ ശക്തൻ, മണക്കാട് സുരേഷ് എന്നിവര്‍ ചേർന്നാണ് ഡോ. ബി വിജയലക്ഷ്മിയെ സ്വീകരിച്ചത്. നേതാക്കൾ ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.
എന്നാല്‍ വൈകുന്നേരം ബി ജി പി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കുകയും കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് വിജയലക്ഷ്മിയെ സ്വീകരിച്ചു. കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബി ജെ പിയുടെ വാദം.

Thiruvananthapuram,Kerala
December 05, 2025 4:30 PM IST