Leading News Portal in Kerala

ലേലു അല്ലു! ‘അതിജീവിതകൾക്കെതിരെ ഇനി പോസ്റ്റിടില്ല’; കോടതിയിൽ രാഹുൽ ഈശ്വറിന്റെ യൂ ടേൺ no longer post against rape victims Rahul Easwars U-turn in court | Kerala


Last Updated:

ഇട്ട പോസ്റ്റുകളെല്ലാം പിൻവലിച്ചെന്നും ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ

രാഹുൽ ഈശ്വർ
രാഹുൽ ഈശ്വർ

അതിജീവിതകൾക്കെതിരെ ഇനി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടില്ലെന്ന് രാഹുൽ ഈശ്വർ. പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിലെ ജാമ്യ ഹർജിയിലെ വാദം കേൾക്കുന്നതിനിടെയാണ് രാഹുൽ ഈശ്വർ അതിജീവിതകൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്ന് കോടതിയോട് പറഞ്ഞത്. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിച്ചെന്നും ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ പറഞ്ഞു.

അതേസമയം കേസിൽ രാഹുല്‍ ഈശ്വറിന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ സഹായിക്കുകയാണ് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് രാഹുൽ പറഞ്ഞെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നിഷേധിക്കുകയായിരുന്നു. കേസില്‍ രാഹുല്‍ ഈശ്വര്‍ അഞ്ചാംപ്രതിയാണ്.ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ലെന്നും ഫോൺ വീണ്ടെടുക്കുന്നതിനിടക്കം രാഹുലിനെ കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെ നിരാഹാരവും രാഹുൽ പിൻവലിച്ചു. നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ രാഹുൽ അറിയിച്ചു.