എനിക്ക് വിശക്കുന്നു…ദോശയും ചമ്മന്തിയും ചോദിച്ച് രാഹുൽ ഈശ്വർ നിരാഹാരം നിർത്തി Rahul Easwar ends hunger strike in jail after being denied bail | Kerala
Last Updated:
കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നിരാഹരം അവസാനിപ്പിച്ചത്
പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗികപീഡനക്കേസിലെ അതിജീവിതയെ സാമൂഹികമാധ്യമം വഴി അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വർ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ചു. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് നിരാഹരം അവസാനിപ്പിച്ചത്.
നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ രാഹുൽ അറിയിച്ചു.തുടർന്ന് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകുകയായിരുന്നു. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം രാഹുൽ അവസാനിപ്പിച്ചത്.
ഒരാഴ്ചയായി ജയിലിൽ കഴിയുന്ന രാഹുൽ ഈശ്വർ വെള്ളം മാത്രമാണ് കുടിച്ചിരുന്നത്. ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽകോളജ് ആശുപത്രിയിലെ സെല്ലിലേക്ക് രാഹുൽ ഈശ്വറിനെ മാറ്റിയിരുന്നു. അതിജീവിതയ്ക്കെതിരെ സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റുകളെല്ലാം പിന്‍വലിക്കാമെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ രാഹുൽ കോടതിയിൽ അറിയിച്ചു.
Thiruvananthapuram,Kerala
December 06, 2025 10:07 PM IST
