മലക്കപ്പാറയിൽ വോട്ട് ചോദിച്ചിറങ്ങിയ സ്ഥാനാർഥിസംഘത്തിന് നേരെ കാട്ടാന ആക്രമണം | Wild Elephant Attacks Poll Campaign Team in Malakkappara | Kerala
Last Updated:
റോഡിൽ വീണ പോൾസന് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്
ചാലക്കുടി: അതിർത്തി ഗ്രാമമായ മലക്കപ്പാറയിൽ തെരഞ്ഞെടുപ്പ് പര്യടനം നടത്തി മടങ്ങുകയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയെയും സംഘത്തെയും കാട്ടാനക്കൂട്ടം ആക്രമിച്ചു. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ജൂവിൻ കല്ലേലിയും സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്.
കാട്ടാനക്കൂട്ടം വരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങി ഓടിയ കോൺഗ്രസ് പ്രവർത്തകൻ കെ. എം. പോൾസൻ്റെ പിന്നാലെയാണ് കാട്ടാന പാഞ്ഞത്. ഈ സമയം കാട്ടാന റോഡരികിലെ കുഴിയിൽ വീണതിനാൽ പോൾസൺ അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും റോഡിൽ വീണ പോൾസന് കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.
Thrissur,Kerala
December 07, 2025 5:26 PM IST
