രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ Two people arrested for helping Rahul Mamkoottahtil hide in Bengaluru | Kerala
Last Updated:
രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു
ലൈംഗിക പീഡന കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ. ജോസ്, റെക്സ് എന്നിവരാണ് അറസ്റ്റിലായത്.ശേഷം നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.
ഇവർ രണ്ട് പേരും ചേർന്നാണ് തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത്. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
വർഷങ്ങളായി ബെംഗളൂരുവിൽ താമസിക്കുന്ന റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന മലയാളിയായ ജോസിന് കേരളത്തിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്. ജോസായിരുന്നു കർണാടകയിൽ രാഹുലിനെ ഒളിവിൽ പോകാനായുള്ള സഹായങ്ങളെല്ലാം ചെയ്തത്. ബെംഗളൂരുവിൽ രാഹുലിന് സഹായമെത്തിച്ചത് റെക്സ് ആയിരുന്നു
Thiruvananthapuram,Kerala
December 07, 2025 8:21 PM IST
