Leading News Portal in Kerala

‘കർണാടകയിൽ കോൺഗ്രസിന്റെ ഭരണം;രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം’; ജോൺ ബ്രിട്ടാസ് എംപി John Brittas MP wants Congress to clarify where Rahul mamkoottathil was hidden | Kerala


Last Updated:

ഒരു സംസ്ഥാന സർക്കാരിൻ്റെ സർവസന്നാഹങ്ങളും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും ബ്രിട്ടാസ്

ജോൺ ബ്രിട്ടാസ് എം പി
ജോൺ ബ്രിട്ടാസ് എം പി

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എം.പി. കർണാടകയിൽ കോൺഗ്രസാണ് ഭരണത്തിലുള്ളതെന്നും, രാഹുൽ മാങ്കൂട്ടത്തിലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു സംസ്ഥാന സർക്കാരിൻ്റെ സർവസന്നാഹങ്ങളും ഒരു വ്യക്തിക്ക് കവചം ഒരുക്കുകയാണെങ്കിൽ പോലീസിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഈ അധികാര വലയങ്ങൾ മറികടന്ന് രാഹുലിനെ എങ്ങനെ പിടികൂടുമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ കർണാടകയിൽ ഒളിച്ചുതാമസിക്കുകയാണെന്നും, കർണാടകയിലെ അദ്ദേഹത്തിൻ്റെ വലിയ സ്വാധീനമാണ് പിടികൂടാൻ തടസ്സമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ജോസ്, റെക്സ് എന്നിവരാണ് അറസ്റ്റിലായത്.പിന്നീട് നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു.

ഇവർ രണ്ട് പേരും ചേർന്നാണ് തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് രാഹുലിനെ ബെംഗളൂരുവിലേക്ക് എത്തിച്ചത്. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/

‘കർണാടകയിൽ കോൺഗ്രസിന്റെ ഭരണം;രാഹുലിനെ എവിടെയാണ് ഒളിപ്പിച്ചതെന്ന് കോൺഗ്രസ് വ്യക്തമാക്കണം’; ജോൺ ബ്രിട്ടാസ് എംപി