പ്രധാനമന്ത്രി മോദിയുടെ വന്ദേമാതരം പ്രസംഗത്തിനിടെ ലോക്‌സഭയിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി BJP criticizes Rahul Gandhi for staying away from Lok Sabha during PM Modis Vande Mataram speech | India
Last Updated:
ദേശീയ ഗാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതായും മുസ്ലീം ലീഗിന് മുന്നിൽ കീഴടങ്ങിയതായും പ്രധാനമന്ത്രി
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ലോക്‌സഭയിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി.രാഹുൽ ഗാന്ധിയുടെ അഭാവത്തെ ” ദേശീയ നാണക്കേട്” എന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത തന്റെ എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വന്ദേമാതരത്തെക്കുറിച്ച് പ്രസംഗിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്‌സഭയിൽ ഇല്ലായിരുന്നു എന്നത് ദേശീയതലത്തിൽ വലിയ നാണക്കേടാണെന്നും പ്രിയങ്ക ഗാന്ധിയും സഭയിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം എഴുതി.
ഭരണഘടനാപരമായ പദവി വഹിച്ചിട്ടും ഗൗരവ് ഗൊഗോയിക്ക് തന്റെ ജോലി ചെയ്യാൻ വിട്ടുകൊടുത്തുകൊണ്ട്, രാഹുൽ ഗാന്ധി ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരത്തെ പരസ്യമായി അപമാനിക്കുന്നതിലും അധിക്ഷേപിക്കുന്നതിലും രാഹുൽ ഗാന്ധി നെഹ്‌റുവിന്റെ പാത പിന്തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്തെ, രാഹുൽ ഗാന്ധിയുടെ അഭാവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചോദ്യം ചെയ്തിരുന്നു. പാർലമെന്റിൽ ഗൗരവമേറിയ ചർച്ച നടക്കുമ്പോൾ രാഹുൽ ഗാന്ധിയെ സഭയിൽ കാണാനില്ലെന്നും. ആദ്യം നെഹ്‌റുവും, ഇപ്പോൾ രാഹുൽ ഗാന്ധിയും ‘വന്ദേമാതര’ത്തോട് അവഗണന കാണിച്ചെന്നും മോദി പറഞ്ഞു. നെഹ്‌റു സുഭാഷ് ചന്ദ്രബോസിന് എഴുതിയതായി പറയപ്പെടുന്ന കത്തുകൾ ഉദ്ധരിച്ച്, ദേശീയ ഗാനത്തിന്റെ കാര്യത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച ചെയ്തതായും മുസ്ലീം ലീഗിന് മുന്നിൽ കീഴടങ്ങിയതായും പ്രധാനമന്ത്രി ആരോപിച്ചു,
പ്രധാനമന്ത്രി മോദി ദേശീയ ഗാനത്തോടുള്ള കോൺഗ്രസ് പാർട്ടിയുടെ വഞ്ചന തുറന്നുകാട്ടിയെന്ന് ബിജെപി എംപി സംബിത് പത്ര പറഞ്ഞു.കോൺഗ്രസിന്റെ ചരിത്രപരമായ നിലപാടിൽ വേരൂന്നിയ കുറ്റബോധം മൂലമാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതെന്ന് പത്ര അവകാശപ്പെട്ടു.കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും വിമർശിച്ചു
New Delhi,Delhi
December 08, 2025 4:17 PM IST
പ്രധാനമന്ത്രി മോദിയുടെ വന്ദേമാതരം പ്രസംഗത്തിനിടെ ലോക്‌സഭയിൽ നിന്ന് വിട്ടുനിന്ന രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി
