കൊച്ചിയിൽ ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത പൊതി കൊണ്ടു പോയ യുവതി പിടിയിൽ Woman arrested while carrying a packet thrown from a train in Kochi | Crime
Last Updated:
ട്രെയിനിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്
കൊച്ചിയിൽ ട്രെയിനിൽ നിന്ന് എറിഞ്ഞു കൊടുത്ത കഞ്ചാവ് പൊതി കൊണ്ടു പോകുന്നതിനിടയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽസ്വദേശിനിയായ ബല്ലാർ സിംഗ് (24) നെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപമായിരുന്നു സംഭവം
ട്രെയിനിൽ നിന്നും ആളൊഴിഞ്ഞ സ്ഥലത്തേക്ക് ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്.തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ പൊതികൾ എടുത്തുകൊണ്ട് പോകുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. ഇവരുടെ ബാഗിൽ നിന്ന് നാല് പൊതികളാണ് കണ്ടെടുത്തത്.എട്ടുകിലോയോളം കഞ്ചാവ് പൊതിയിലുണ്ടായിരുന്നു.
ട്രെയിൻ ആളൊഴിഞ്ഞ ഭാഗത്ത് എത്തുമ്പോൾ പൊതികൾ എറിഞ്ഞുകൊടുക്കുകയും അവിടെ കാത്തുനിൽക്കുന്നവർ ഇത് ശേഖരിച്ച് കൊണ്ടുപോകുന്നതുമായിരുന്നു രീതി. അസ്റ്റിലായ യുവതി ഇതിന് മുൻപും ഇതേ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
Kochi [Cochin],Ernakulam,Kerala
December 08, 2025 5:41 PM IST
