Leading News Portal in Kerala

‘ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്’?’ വിധി വന്നതിനു പിന്നാലെ ശ്രീകുമാരൻ തമ്പിയുടെ പോസ്റ്റ് | Sreekumaran Thampi criticizes actress assault case verdict in viral facebook post | Kerala


Last Updated:

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് കോടതി വിധിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിമർശനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്

News18
News18

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം താൻ മൂന്നാം തവണ വായിക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു വിമർശനം.

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് കോടതി വിധിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിമർശനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ പരോക്ഷ വിമർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:

“വിലയ്ക്കു വാങ്ങാം”

ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ” কড়ি দিয়ে কিনলাম “ന്റെ മലയാള പരിഭാഷ “വിലയ്ക്കു വാങ്ങാം”. മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ – എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും.