Leading News Portal in Kerala

വോട്ടെടുപ്പ് ദിനം യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു; തിരഞ്ഞെടുപ്പ് മാറ്റി| UDF Candidate Dies on Polling Day in Piravom Ernakulam Election Postponed | Kerala


Last Updated:

പിറവം മർച്ചന്റ് അസോസിയേഷൻ മുൻപ്രസിഡന്റും കോൺഗ്രസ് അംഗവുമായ സി എസ് ബാബുവാണ് ഇന്ന് പുലർച്ചെ 2.30ഓടെ മരിച്ചത്

സി എസ് ബാബു
സി എസ് ബാബു

എറണാകുളം: വോട്ടെടുപ്പ് ദിനം പുലർച്ചെ യുഡിഎഫ് സ്ഥാനാർത്ഥി മരിച്ചു. പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് മരിച്ചത്. പിറവം മർച്ചന്റ് അസോസിയേഷൻ മുൻപ്രസിഡന്റും കോൺഗ്രസ് അംഗവുമായ സി എസ് ബാബുവാണ് ഇന്ന് പുലർച്ചെ 2.30ഓടെ മരിച്ചത്. ഷുഗർനില പെട്ടെന്ന് താഴ്ന്നതാണ് മരണകാരണം എന്നാണ് അറിയുന്നത്. മൃതദേഹം പിറവം ജെഎംപി ആശുപത്രി മോർച്ചറിയിൽ. സ്ഥാനാർത്ഥി മരിച്ചതോടെ ഈ വാർഡിലെ വോട്ടെടുപ്പ് ഇലക്ഷൻ കമ്മീഷൻ മാറ്റിവയ്ക്കും.

സ്വതന്ത്രസ്ഥാനാർത്ഥി മരിച്ചു; തിരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി വിഴിഞ്ഞം തെന്നൂർകോണം അഞ്ജു നിവാസിൻ ജസ്റ്റിൻ ഫ്രാൻസിസ്(60) മരിച്ചു. ശനിയാഴ്ച രാത്രി ഞാറവിള-കരയടി വിളറോഡിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇരിക്കയായിരുന്നു മരണം. ഭാര്യയ്ക്കൊപ്പം വോട്ട് അഭ്യർത്ഥിച്ച് മടങ്ങവെയായിരുന്നു സംഭവം.

‌ഭാര്യയുമൊത്ത് വോട്ട് അഭ്യർത്ഥിച്ച് മടങ്ങവെ ഒരു ഓട്ടോ എത്ത് ഇവർക്ക് സമീപം നിർത്തി പാലുകാച്ചൽ ചടങ്ങ് വീട് തിരക്കി. വീട് പറഞ്ഞു കൊടുത്ത ശേഷം നടന്നു പോകുമ്പോൾ പിന്നിലൂടെ എത്തിയ ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടമെന്നു ബന്ധുക്കൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഓട്ടോറിക്ഷ,ഡ്രൈവർ എന്നിവരെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി. കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. വാഹനം ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും വിഴിഞ്ഞം പൊലീസ് പറഞ്ഞു. ഭാര്യ:റേച്ചൽ ജസ്റ്റിൻ.മൃതദേഹം മോർച്ചറിയിൽ.