Leading News Portal in Kerala

വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല| Mammootty Cannot Vote in Local Body Elections as Name is Missing from Voter List | Kerala


Last Updated:

സാധാരണ തിരക്കുകൾ മാറ്റി വച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും തന്നെ മമ്മൂട്ടി വോട്ട് ചെയ്യാനെത്താറുണ്ട്

മമ്മൂട്ടി
മമ്മൂട്ടി

‌കൊച്ചി: സിനിമാ തിരക്കിനിടയിൽപോലും വോട്ട് രേഖപ്പെടുത്താൻ നടൻ മമ്മൂട്ടി എത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല.

നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മൂട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തില്ലെങ്കിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടു ചെയ്തിരുന്നു. പൊന്നുരുന്നി സികെസി എൽപി സ്കൂളിലായിരുന്നു മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും വോട്ട്.

Summary: Actor Mammootty used to arrive to cast his vote even amidst his busy film schedule. However, this time he will not be able to vote in the local body elections. He is unable to vote because his name is not on the voter list. Mammootty was also unable to vote in the 2020 local body elections.