‘വന്ദേമാതരത്തെ പ്രീണനത്തിനായി വെട്ടിച്ചുരുക്കിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു’: അമിത് ഷാ | Amit Shah said that If Vande Mataram Wasn’t Truncated For Appeasement, India Wouldn’t Have Been Divided | India
Last Updated:
അതിർത്തിയിൽ സൈനികനോ പൊലീസുകാരനോ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കുമ്പോൾ അവർ ഉയർത്തുന്ന മുദ്രാവാക്യം വന്ദേമാതരം മാത്രമാണ്
ന്യൂഡൽഹി: വന്ദേമാതരത്തെ വിഭജിച്ച ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം ആരംഭിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രീണനത്തിൻ്റെ പേരിൽ ദേശീയ ഗാനം വെട്ടിച്ചുരുക്കിയില്ലായിരുന്നുവെങ്കിൽ രാജ്യം പോലും വിഭജിക്കപ്പെടില്ലായിരുന്നു അദ്ദേഹം വാദിച്ചു. രാജ്യസഭയിൽ വന്ദേമാതരത്തെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
വന്ദേമാതരം വെട്ടിച്ചുരുക്കിയതോടെയാണ് രാജ്യത്തിൻ്റെ വിഭജനത്തിന് കാരണമായ വേർതിരിവ് ആരംഭിച്ചത്. കോൺഗ്രസ് ഈ വിഷയത്തിൽ ചരിത്രപരമായി അകന്നു നിൽക്കുകയാണ്. വന്ദേമാതരത്തിന്റെ വാക്യങ്ങൾ ജവഹർലാൽ നെഹ്റു വിഭജിച്ചു. രണ്ട് ഭാഗങ്ങൾ ആക്കി. നെഹ്റുവിന്റേത് പ്രീണന രാഷ്ട്രീയം. രാഷ്ട്രീയ സൗകര്യത്തിനുവേണ്ടി കോൺഗ്രസ് ദേശീയ ചിഹ്നങ്ങളെ ദുർബലപ്പെടുത്തരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നെഹ്റുവും കോൺഗ്രസും വന്ദേമാതരത്തിന് എതിരാണ്. വന്ദേമാതരം ആലപിച്ചവരെ ഇന്ദിരാഗാന്ധി ജയിലിലടച്ചു. കോൺഗ്രസ് മൊത്തം രാജ്യത്തിന്റെ വാ അടപ്പിച്ചു. പ്രീണനത്തിനായി ആണ് നെഹ്‌റു വന്ദേമാതരത്തെ രണ്ടായി മുറിച്ചത്. ഈ കാലത്ത് വന്ദേമാതരത്തെ പറ്റി ചർച്ചയുടെ ആവശ്യമില്ലെന്ന് കോൺഗ്രസിന്റെ വനിതാ എംപി പറഞ്ഞു എന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഇത് സ്വാതന്ത്ര്യസമയത്തെ ഒരു മുദ്രാവാക്യമായി മാറുകയും പ്രചോദനത്തിന്റെ ഉറവിടമായി നിലനിൽക്കുകയും ചെയ്യുന്നു.
ഈ ചർച്ചയിലൂടെ ഭാവി തലമുറ ഉൾപ്പെടെയുള്ള കുട്ടികൾക്കും യുവാക്കൾക്കും വന്ദേമാതരത്തിന്റെ നിലനിൽക്കുന്ന പ്രാധാന്യം നന്നായി മനസ്സിലാക്കാൻ കഴിയുമെന്നും അമിത് ഷാ പറഞ്ഞു. വന്ദേമാതരത്തിന്റെ പ്രാധാന്യം കാണുന്നതിൽ പരാജയപ്പെടുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിയിൽ സൈനികനോ പൊലീസുകാരനോ രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കുമ്പോൾ അവർ ഉയർത്തുന്ന മുദ്രാവാക്യം വന്ദേമാതരം മാത്രമാണ്. ഈ ചർച്ചകൾ ഭൂതകാലത്തെ ഓർമ്മിക്കാനല്ല, മറിച്ച് ദേശീയ അഭിമാനം പുനഃസ്ഥാപിക്കാനും രാജ്യത്തിൻ്റെ ഐക്യം തകർക്കുന്ന രാഷ്ട്രീയത്തെ തള്ളിക്കളയാനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
December 09, 2025 10:15 PM IST
‘വന്ദേമാതരത്തെ പ്രീണനത്തിനായി വെട്ടിച്ചുരുക്കിയില്ലായിരുന്നുവെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നു’: അമിത് ഷാ
