Leading News Portal in Kerala

Kerala Local Body Polls 2025 Live: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി; LDFന് ചരിത്രവിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി | Kerala


തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലാണ് തിരഞ്ഞെടുപ്പ്. മലപ്പുറം മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പായിംപാടത്ത് സ്ഥാനാർത്ഥി മരിച്ചതിനാല്‍ വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ഗ്രാമപ്പഞ്ചായത്തുകളില്‍ ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളിലേക്ക് വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിങ്. വോട്ടിങ് സമയം അവസാനിക്കുമ്പോൾ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ശനിയാഴ്ചയാണ് വോട്ടെണ്ണൽ.