കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി police officer on election duty in Kasaragod misbehaved with the presiding officer while drunk | Kerala
Last Updated:
പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു
കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി. കാസർകോട് മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബെഞ്ച് കോര്‍ട്ട് വാര്‍ഡിലെ ബൂത്ത് ആയ ബോവിക്കാനം എയുപി സ്കൂളില്‍ കഴഞ്ഞ ദിവസമായിരുന്നു സംഭവം.ഇവിടെ പോളിങ് ഡ്യൂട്ടിക്കെത്തിയ സിവിൽ പൊലീസ് ഓഫിസർ സനൂപ് ജോണിനെതിരെയാണ് പരാതി.
സനൂപ് മദ്യപിച്ചാണ് ഡ്യൂട്ടിക്കെത്തിയതെന്ന് പ്രിസൈഡിങ് ഓഫിസറും നെല്ലിക്കുന്ന് ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയുമായ അനസൂയ ഇന്‍സ്പെക്ടര്‍ എം.വി.വിഷ്ണുപ്രസാദിനെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇൻസ്പെക്ടറെത്തി പ്രിസൈഡിങ് ഓഫിസറിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
മുണ്ടും ഷര്‍ട്ടും ധരിച്ച് ബൂത്തിലേക്ക് കയറിവന്ന ആളോട് ആരാണെന്ന് തിരക്കിയപ്പോൾ പൊലീസ് എന്നായിരുന്നു മറുപടി പറഞ്ഞതെന്ന് പ്രിസൈഡിങ് ഓഫിസർ പറഞ്ഞു. പൊലീസ് ആണെങ്കില്‍ യൂണിഫോം വേണ്ടേ എന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ എന്താ സാരി ഉടുക്കാത്തത്?’ എന്ന് പൊലീസുകാരൻ തിരിച്ചു ചോദിച്ചതായും ഉദ്യോഗസ്ഥ വ്യക്തമാക്കി.
എന്നാൽ വൈദ്യ പരിശോധനയാക്കായി വരാൻ ഇൻസ്പെക്ടർ സനൂപ് ജോണിനോട് ആവശ്യപ്പെട്ടപ്പോൾ വസ്ത്രം മാറിവരാമെന്ന് പറഞ്ഞ്പോവുകയും സ്ഥലത്തുനിന്നും കാറിൽ കടന്നു കളയുകയുമായിരുന്നു. സനൂപ് ജോണിനെതിരെ നടപടിയെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.
Kasaragod,Kerala
December 11, 2025 3:13 PM IST
കാസർകോട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് പ്രിസൈഡിങ് ഓഫിസറോട് മോശമായി പെരുമാറിയതായി പരാതി
