മുങ്ങിയ രാഹുൽ പൊങ്ങി; ഒളിവിൽ നിന്നും സമ്മതിദാനാവകാശം വിനിയോഗിക്കാൻ പാലക്കാട് എംഎൽഎ എത്തി| rahul mamkootathil rape case acused cast vote in palakkad municipality | Kerala
Last Updated:
പാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്
പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസമായി ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. പാലക്കാട് കുന്നത്തൂർ മേട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുൽ എത്തി വോട്ട് ചെയ്തത്. വൈകിട്ട് 4.40ഓടെയാണ് രാഹുൽ എത്തിയത്.
രാഹുലിനെതിരെ പ്രതിഷേധവുമായി യുവജനസംഘടനകള്‍ പോളിങ് ബൂത്തിലേക്ക് എത്തി. പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് എല്ലാം കോടതിയിലുണ്ടല്ലോ എന്നായിരുന്നു മറുപടി. ഒളിവുജീവിതത്തിന്റെ ക്ഷീണമൊന്നും കൂടാതെ പ്രസന്ന വദനനായാണ് രാഹുൽ കാണപ്പെട്ടത്. പർപ്പിള്‍ കളർ ഷര്‍ട്ടും ഉടുപ്പും ധരിച്ച് മുടിയെല്ലം വെട്ടിയൊതുക്കിയ നിലയിലാണ് രാഹുൽ എത്തിയത്.
Palakkad,Palakkad,Kerala
December 11, 2025 4:57 PM IST
