Leading News Portal in Kerala

ചായ കുടിച്ച് രാഹുൽ; കോഴിയുമായി പ്രതിഷേധക്കാർ; ബൊക്കെയുമായി കോൺഗ്രസ് പ്രവർത്തകർ| Rahul Mamkootthil Drinks Tea Amid Protests with Chicken Greeted by Congress Workers with Bouquet | Kerala


Last Updated:

കൂകിവിളിച്ചാണ് സിപിഎം, ബിജെപി പ്രവർത്തകർ രാഹുലിനെ വരവേറ്റത്. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തിക്കാണിക്കുകയും ചെയ്തു

രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: 15 ദിവസത്തെ ഒളിവുജീവിതത്തിനുശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തി. വൈകുന്നേരം 4.40 ഓടെ എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പാലക്കാട് കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയത്. ആദ്യത്തെ ബലാത്സംഗ കേസിൽ അറസ്റ്റുതടയുകയും രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തതിനാൽ രാഹുൽ വോട്ടുചെയ്യാനെത്തുമെന്ന് ഇന്നലെത്തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ കോൺഗ്രസ് പ്രവർത്തർ രാഹുലിനെ ബൊക്കെ നൽകി സ്വീകരിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളെക്കുറിച്ച് കാര്യമായ പ്രതികരണത്തിനും രാഹുൽ തയ്യാറായില്ല. കേസ് കോടതിയുടെ മുന്നിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം ജയിക്കുമെന്നും മാത്രമായിരുന്നു രാഹുൽ പറഞ്ഞത്. പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് പറഞ്ഞ രാഹുൽ ഇനി പാലക്കാട്ടുതന്നെ തുടരുമെന്നും വ്യക്തമാക്കി.

ഒളിവിൽ പോകില്ല. ഇനി അങ്ങോട്ട് പാലക്കാട്ടുതന്നെ തുടരും, അതിൽ തർക്കമില്ല എന്നാണ് രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വോട്ടുചെയ്തശേഷം തൊട്ടടുത്തുള്ള കടയിൽ കയറി ചായയും കുടിച്ചശേഷമാണ് രാഹുൽ മടങ്ങിയത്.