Leading News Portal in Kerala

നടിയെ ആക്രമിച്ച കേസിൽ ആറുപ്രതികളുടെ ശിക്ഷാവിധി 3.30ന്| actress assault case court to Pronounce Sentencing today | Crime


Last Updated:

അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ എൻ എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി‌ പി വിജീഷ്, എച്ച്‌ സലിം, പ്രദീപ് എന്നിവരാണ് പ്രതികൾ

പൾസർ സുനി
പൾസർ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉച്ച കഴിഞ്ഞ് 3.30ന് ശിക്ഷാവിധി പ്രസ്താവിക്കും. ശിക്ഷ വിധിക്കും മുൻപേ ആറുപ്രതികൾക്കും പറയാനുള്ള കാര്യങ്ങള്‍ കോടതി വിശദമായി കേട്ടു. നേരത്തെ, കേസ് എടുത്തിരുന്നുവെങ്കിലും മറ്റ് കേസുകള്‍ പരിഗണിച്ചശേഷം ശിക്ഷയില്‍ വാദം കേള്‍ക്കാമെന്ന നിലപാടാണ് എറണാകുളം സെഷന്‍സ് കോടതി കൈക്കൊണ്ടത്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരായിരുന്നു. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. കോടതിയലക്ഷ്യ കേസുകൾ 18ന് കോടതി പരിഗണിക്കും.

ദിലീപിന്റെ പാസ്പോർട്ട് വിട്ടുകിട്ടണമെന്ന അഭിഭാഷകന്റെ ആവശ്യം പ്രോസിക്യൂഷൻ എതിർത്തു. എന്നാൽ ഇത് ജാമ്യവ്യവസ്ഥയുടെ ഭാഗമല്ലേ എന്ന് കോടതി ചോദിച്ചു. തുടർന്ന് ഹർജി 18ന് പരിഗണിക്കാൻ തീരുമാനിച്ചു.