പ്രതികളിൽ ശിക്ഷ കഴിഞ്ഞ് ആദ്യം ജയിൽ മോചിതനാകുന്നത് പൾസർ സുനി; മറ്റു പ്രതികൾ എത്ര വർഷം കിടക്കും? Pulsar Suni is the first of the accused to be released from prison after serving his sentence | Crime
Last Updated:
പ്രതികൾ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും.
നടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ ആദ്യത്തെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ്.പൾസർ സുനി, മാർട്ടിൻ ആൻ്റണി, പി വി വിജിഷ്,ബി മണികണ്ഠൻ,പ്രദീപ് കുമാർ, എച്ച് സലീം എന്നിവർക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ശിക്ഷ വിധിച്ചത്. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. എട്ട് വർഷം മുൻപ് നടന്ന കുറ്റകൃത്യമായതിനാൽ പ്രതികൾക്കാർക്കും 20 വർഷം ജയിലിൽ കിടക്കേണ്ടി വരില്ല. വടിവാൾ സലീമായിരിക്കും ( എച്ച് സലീം) ഏറ്റവും കൂടുതൽ ജയിലിൽ കഴിയേണ്ടി വരിക.
പ്രതികൾ 50,000 രൂപ വീതം പിഴ ഒടുക്കണം. പ്രതികളുടെ പ്രായം പരിഗണിച്ച് ജീവപര്യന്തം ശിക്ഷയില്ല. ഒന്നാം പ്രതി പൾസർ സുനി അഞ്ച് ലക്ഷം രൂപ പിഴ ഒടുക്കണം. അതിജീവിതയ്ക്ക് 5 ലക്ഷം നൽകണം. അതിജീവിതയുടെ മോതിരവും തിരികെ നൽകണമെന്ന് കോടതി പറഞ്ഞു.
എറെ സെൻസേഷനായ കേസായിരുന്നെങ്കിലും വിധിയെ സ്വാധീനിക്കാൻ സെൻസേഷണലിസത്തിന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.
1. പൾസർ സുനി- എഴ് വർഷവും ആറ് മാസവും 29 ദിവസവും
2. മാർട്ടിൻ ആൻ്റണി- അഞ്ച് വർഷവും 21 ദിവസവും
3. പി വി വിജിഷ്- അഞ്ച് വർഷവും ഒരു മാസവും 15 ദിസവും
4. ബി മണികണ്ഠൻ-നാല് വർഷവും എട്ട് മാസവും 27 ദിവസവും
5. പ്രദീപ് കുമാർ- മൂന്ന് വഷവും മൂന്ന് മാസവും 28 ദിവസവും
6. എച്ച് സലീം- ഒരു വർഷവും 11 മാസവും 28 ദിവസവും
1. പൾസർ സുനി- 12 വർഷവും 5 മാസവും
2. മാർട്ടിൻ ആൻ്റണി-14 വർഷവും 11 മാസവും
3. പി വി വിജിഷ്-14 വർഷവും 10 മാസവും
4. ബി മണികണ്ഠൻ-14 വർഷവും ഒരുമാസവും
5. പ്രദീപ് കുമാർ-16 വർഷവും ആറ് മാസവും
6. എച്ച് സലീം-18 വർഷവും ഒരുമാസവും
Kochi [Cochin],Ernakulam,Kerala
December 12, 2025 5:38 PM IST
