Leading News Portal in Kerala

Dileep | നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു | Actor Dileep visited the Rajarajeshwara Temple in Taliparamba and offered the Ponnumkudam | Kerala


Last Updated:

രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്

News18
News18

കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്.

നടിയെ പീഡിപ്പിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ കേസിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചു. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.

രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുമ്പ് ഇവിടെയെത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.